സാരിയിലുള്ള മെഡിറ്റേഷൻ ചിത്രങ്ങളുമായി പേളി,ഇങ്ങനെയാണോ മെഡിറ്റേഷൻ ചെയ്യുന്നതെന്ന് ആരാധകർ

ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.കഴിഞ്ഞ മാസം സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നുതന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി.ഗർഭകാലത്തെ വിശേഷങ്ങൾ ആരാധകരുമായും പേളി പങ്കുവയ്ക്കാറുണ്ട്

മെഡിറ്റേഷൻ ചിത്രങ്ങൾ പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പേളി മാണി.മെഡിറ്റേഷന്റെ മൂന്ന് ഘട്ടങ്ങൾ എന്ന ക്യാപ്ഷനിൽ മൂന്ന് ചിത്രങ്ങളാണ് പേളി പങ്കുവെച്ചത്.ആദ്യം കൃത്യമായി മെഡിറ്റേഷൻ ചെയ്യാൻ ശ്രമിക്കുന്ന പേളി രണ്ടാമത്തെ ചിത്രത്തിൽ പൊട്ടിച്ചിരിക്കുകയാണ്.മൂന്നാം ഘട്ടത്തിലെത്തിയപ്പോഴെക്കും എല്ലാം അവസാനിച്ച് മുഖത്ത് കൈ കൊടുത്തിരിക്കുകയാണ്.മെഡിറ്റേഷൻ ഇങ്ങനെയാണോ ചെയ്യുന്നതെന്ന് ചോദിച്ചാൽ ഫോട്ടോഷൂട്ടിന് വേണ്ടിയുള്ളതാണെന്ന് പറയാം.പുതിയ ചിത്രത്തിൽ സാരി ഉടുത്തായിരുന്നു പേളി എത്തിയത്വെളിച്ചം നിങ്ങളുടെ മേൽ പതിക്കുന്നത് വരെ കാത്തിരിക്കരുത്.എവിടെയാണ് വെളിച്ചമുള്ളതെന്ന് നോക്കി അവിടെ പോയി തിളങ്ങി നിൽക്കുക എന്നാണ് മറ്റൊരു ചിത്രത്തിന് പേളി ക്യാപ്ഷനായി നൽകിയിരിക്കുന്നത്.ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.സാധാരണ പോലെ തന്നെ കൃസൃതിയോടെയുള്ളതാണ് പേളിയുടെ ഫോട്ടോകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.പേളിയുടെ അടുത്ത സുഹൃത്തും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ഈ ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.പ്രണയം വിവാഹത്തിൽ എത്തുകയുമായിരുന്നു.2019 മെയ് 5ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31-ാം ജന്മദിനം ആഘോഷിച്ചത്