ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് ശരിക്കും അത് മനസ്സിലാകുന്നുണ്ട്-പേളി മാണി

ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.കഴിഞ്ഞ മാസം സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.തന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി.ഗർഭകാലത്തെ വിശേഷങ്ങൾ ആരാധകരുമായും പേളി പങ്കുവയ്ക്കാറുണ്ട്

ദൈവത്തോടുള്ള തൻരെ പ്രാർത്ഥന പങ്കുവെച്ചായിരുന്നു പേളി കഴിഞ്ഞ ദിവസം എത്തിയത്.മനോഹരമായ ജീവിതം സമ്മാനിച്ചതിന് ദൈവത്തിന് നന്ദി.സ്വപ്‌നം കണ്ടതിനേക്കാളും മികച്ച ജീവിതമാണ്കുടുംബത്തേയും സുഹൃത്തുക്കളേയുമെല്ലാം എപ്പോഴും എന്നോട് ചേർത്തുനിർത്തുന്നതിന് നന്ദി.എപ്പോഴും എനിക്കൊപ്പം നിൽക്കുന്നതിലും നന്ദിയുണ്ട്.ഏതൊരു കാര്യം ചെയ്യുമ്പോഴും തനിക്ക് ദൈവത്തിന്റെ സാന്നിധ്യം അറിയാനാവുന്നുണ്ടെന്നും പേളി പറയുന്നു.ഇപ്പോഴത്തെ അവസ്ഥയിൽ ശരിക്കും അത് മനസ്സിലാക്കാന്നുണ്ട്.എന്നും എന്നെ ചേർത്തുപിടിച്ച് സംരക്ഷിക്കുമെന്ന് എനിക്കറിയാം.എന്റെ ജീവിതം ഞാൻ നിന്നിൽ സമർപ്പിച്ചിരിക്കുകയാണ്.നീ തരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കും.ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞു

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.പ്രണയം വിവാഹത്തിൽ എത്തുകയുമായിരുന്നു2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31-ാം ജന്മദിനം ആഘോഷിച്ചത്