പിസി ജോർജ് – പിണറായിയെ ഇ ഡിയുടെ മുന്നിലെത്തിക്കും, മൂർഖൻ പാമ്പിനെയാണ് നോവിച്ചത്.

പിസി എന്ന മൂർഖൻ പാമ്പിനെയാണ് പിണറായി വിജയൻ നോവിച്ചത്. നല്ല വിഷമുള്ള മൂർഖൻ പക തീർക്കാൻ കൊത്തി തുടങ്ങുന്നു എന്നാണ്‌ കോടതി ജാമ്യം നൽകി വിട്ടശേഷമുള്ള പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലുകൾ വിളിച്ചറിയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പി സി ജോർജ് ഇ ഡി യുടെ മുന്നിലേക്ക് മുഖ്യനറിയാതെത്തന്നെ വിളിച്ച് കൂട്ടികൊണ്ടു പോകുന്നു എന്നുവേണം പറയാൻ. അതെ “ഫാരിസ് പിണറായിയുടെ മെന്റര്‍, മക്കളുടെ കല്യാണ തലേന്ന് ഫാരീസ് പിണറായിയുടെ വീട്ടിൽ, ഇ ഡി ചോദിച്ചാൽ കൂടുതൽ പറയാം” എന്ന പി സി ജോർജിന്റെ വെളിപ്പെടുത്തൽ ഇത് തന്നെയാണ് തുറന്നറിയിക്കുന്നത്.

ഫാരിസ് അബുബക്കറിലേക്കും അത് വഴി പിണറായിയിലേക്കും, മകൾ വീണയിലേ ക്കും, ഒക്കെ ഇ ഡി യുടെ അന്വേഷണം എത്തിക്കുക എന്നതാണ് പിസി ജോര്‍ജ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനു മെതിര കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് പിസി ജോര്‍ജ് ഇപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും സാമ്പത്തിക ഇടപാടുകളുടെ കുറിച്ച് പുറത്തറിയിച്ച പിസി ജോര്‍ജ് അന്ന് എടുത്തു പറഞ്ഞ ഒരു പേരാണ് ഫാരീസ് അബൂബക്കറിന്റേത്. അതായത് പിണറായിയുടെ എല്ലാ കള്ളത്തരങ്ങൾക്കും കൂട്ട് ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ എന്ന് കൂടി പിസി പറയുകയായിരുന്നു. ആ വ്യക്തിയെ കുറിച്ച് ഇപ്പോൾ വീണ്ടും പുതിയ വെളിപ്പെടുത്തലുകളുമായി പിസി രംഗത്ത്‌ എത്തിയിരിക്കുന്നു.

‘കഴിഞ്ഞ ആറ് വര്‍ഷമായി മുഖ്യമന്ത്രിയുടെ നിഴലും മാര്‍ഗദര്‍ശിയുമാണ് ഫാരീസ് അബൂബക്കര്‍. ഫാരിസ് അബുബക്കറാണ് റിയാസിനെ ലോക്‌സഭാ സ്ഥാനാര്‍ഥി യാക്കിയത്. പിണറായിയുടെ രണ്ട് മക്കളുടെ മൂന്ന് കല്യാണത്തിന്റെയും തലേദിവസം ഫാരീസ് പിണറായിയുടെ വീട്ടിലെത്തിയിരുന്നു’. ജോര്‍ജ് പറഞ്ഞു. ഫാരീസ് ആണ് പിണറായിയുടെ മെന്ററാണെന്ന സത്യം ഞാന്‍ പറയുമെന്നായ പ്പോഴാണ് ഇപ്പോഴത്തെ പീഡനക്കേസ് ഉണ്ടായത്. പിസി ജോര്‍ജിന് മറുപടി കൊടുക്കേണ്ടെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് തരാന്‍ അവരുടെ കൈയില്‍ ഒരു മറുപടിയേ ഉള്ളു. അത് മുഖ്യമന്ത്രിയുടെ രാജിയാണെന്നും ജോര്‍ജ് പറഞ്ഞിരിക്കുന്നു. അതായത് പിണറായിയെ രാജിവെപ്പിക്കും, അതിനായി എത്ര ദൂരം വരേയ്ക്കും പോകുമെന്നും ഉള്ള മുന്നറിയിപ്പാണ് പി സി ഇതിലൂടെ നല്കുന്നതി.

2012 മുതല്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെ യും നിയന്ത്രിക്കുന്നത് വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ ആണ്. 2016 മുതല്‍ അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാരിസ് അബൂബക്കറുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് വേണ്ടിയാണോ പിണറായി വിജയന്‍ തുടര്‍ച്ചയായി അമേരിക്ക സന്ദര്‍ശിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെനാനി പി സി പ്രധാനമായും ആവശ്യപ്പെടുന്നത്. എഴുതി തയ്യാറാക്കിയ കുറിപ്പാണ് പിസി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചത്. മുഖ്യമന്ത്രിക്കെതിരേ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കും. പിണറായി അഴിമതിക്കാരനാണെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. പിണറായിയുടെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത് വീണാ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നു. പി സി പറഞ്ഞിരിക്കുന്നു.