10 ലക്ഷവും 25 പവനും ചോദിച്ചു, വിവാഹം നടത്താനായി ശല്യപ്പെടുത്തി, 18കാരിയുടെ മരണത്തിനു പിന്നിൽ പോലിസുകാരൻ

തിരുവനന്തപുരം മൈലക്കരയിൽ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിലെ കാമുകനായ പോലീസുകാരൻ ഒളിവിൽ.തിരുവനന്തപുരം മൈലക്കര സ്വദേശിനി തസ്ലീമയുടെ മരണത്തിന് പിന്നാലെയാണ് അയൽവാസിയും കാമുകനുമായ അഖിൽ ഒളിവിൽ പോയിരിക്കുന്നത്,അഖിൽ കാരണമാണ് മകൾ ജീവനൊടുക്കിയത് എന്നാണ് കുടുംബം പറയുന്നത്,സംഭവത്തിൽ പോലീസുകാരൻ അഖിലിനെതിരേ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.ഈ കഴിഞ്ഞ ദിവസമാണ് തസ്ലീമയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അഖിലും തസ്ലീമയും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു.പലതവണ തസ്ലീമയെ വിവാഹം കഴിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് അഖിൽ പെൺകുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരെ ശല്യപെടുത്തിയിരുന്നു ,അന്നൊക്കെ പ്ലസ്ടു ഒന്ന് കഴിയട്ടെ ആലോച്ചിക്കാം എന്നായിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞതും അഖിലിനെ മടക്കി അയച്ചതും.എന്നാൽ ഇരുവരും ബന്ധം തുടർന്ന സാഹചര്യത്തിൽ വിവാഹം നടത്താമെന്ന തീരുമാനത്തിൽ ഇരുവീട്ടുകാരുമെത്തി. അതിനിടെ അഖിലിന് മറ്റൊരു പെൺകുട്ടിയുമായും ബന്ധമുണ്ടെന്ന വിവരം തസ്ലീമയ്ക്ക് ലഭിച്ചു. ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. മരിക്കുന്നതിന്റെ തലേന്നും ഫോണിൽ വിളിച്ച് തർതർക്കമുണ്ടായിരുന്നതായി തസ്ലീമയുടെ വീട്ടുകാർ പറഞ്ഞു. അഖിൽ പെൺകുട്ടിയോടെ വളരെ മോശമായി സംസാരിച്ചെന്നും, ഇതിന് ശേഷമാണ് തസ്ലീമ ജീവനൊടുക്കിയതെന്നും വീട്ടുകാർ പറയുന്നു.

വിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ അഖിലിന്റെ അച്ഛൻ, പെൺകുട്ടിയുടെ വീട്ടുകാരോട് പത്ത് ലക്ഷം രൂപയും 25 പവൻ സ്വർണവും നൽകിയാൽ മാത്രമേ അഖിലുമായി വിവാഹം നടത്താൻ സമ്മതിക്കുകയുള്ളൂ എന്നു പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. തസ്ലീമ വീരണക്കാവ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. അഖിലിന്റെ ഫോൺരേഖകളും, പെൺകുട്ടിയുടെ വീട്ടുകാരുടെ ആരോപണങ്ങളും അടക്കം വിശദമായി പരിശോധിച്ചു വരികയാണെന്ന് നെയ്യാർ പൊലീസ് പറഞ്ഞു. മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെയാണ് തസ്ലീമയെ വിവാഹം കഴിക്കുന്നതിൽ നിന്ന് അഖിൽ പിൻമാറാൻ തുടങ്ങിയത്,ഇതറിഞ്ഞ പെൺകുട്ടി ഫോണിൽ വിളിച്ച് അഖിലുമായി സംസാരിച്ചു,ഈ സംസാരം പിന്നീട് ഭീഷണിയിലേക്കു വഴിമാറിയതായാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നതു.ഇതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയത് എന്നാണ് കുടുംബം പറയുന്നതും.ഇതുകൂടാതെയാണ് ഈ വിവാഹത്തിൽ നിന്നും സ്വയം പിന്മാറാൻ വേണ്ടി അഖിലുമായുള്ള വിവാഹം നടത്തണമെങ്കിൽ പത്ത് ലക്ഷം രൂപയും 25 പവൻ സ്വർണവും അഖിലിന്റെ കുടുംബം ആവശ്യപ്പെട്ടതു എന്നാണ് തസ്ലീമയുടെ കുടുംബം പറയുന്നത് . അഖിലുമായി ഫോണിൽ സംസാരിച്ച ശേഷം തസ്സീമ ശുചിമുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു ,

സംഭവത്തിൽ പൊലീസുകാരനെതിരെ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകാണ് പോലീസ്.രാത്രിയിൽ ഒരു ഫോൺ വന്ന ശേഷമാണ് കിടപ്പ് മുറിയോട് ചേർന്ന ബാത്റൂമിലെ ഷവറിൽ കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തത്. അമ്മ ഷീലയും സഹോദരനും ബാത്റൂമിലെ വാതിൽ പൊളിച്ചു കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും മരിച്ചിരുന്നു. പ്രൊബേഷൻ പിരീഡിൽ ഉള്ള ഒരു പൊലീസുകാരനുമായി പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നതായും ഇയാളുടെ ഫോൺ വന്ന ശേഷമാണ് ആത്മഹത്യ എന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഇയാൾ പ്രണയത്തിൽ നിന്നും പിന്മാറിയത് ആണ് കാരണം എന്നാണ് നിഗമനം. അതേസമയം ഇതേ പോലീസുകാരനെതിരെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മകളോട് നിരന്തരം വിവാഹ അഭ്യർത്ഥന നടത്തിയെന്നും അസഭ്യം പറഞ്ഞതിൽ മനംനൊന്താണ് ആത്മഹത്യയെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് നെയ്യാർഡാം പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആരോപണവിധേയനായ പോലീസുകാരൻ കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.