രാജ്യത്തെ കർഷകർക്കായി പ്രതിവർഷം ചിലവഴിക്കുന്നത് 6.5 ലക്ഷം കോടി രൂപയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ വര്‍ഷിക ചെലവ് 6,5 കോടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുവാനും കര്‍ഷകരെ സഹായിക്കുവാനുമായി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ പുരോഗതിയെ മുന്നോട്ട് നയിക്കുന്നവര്‍ കര്‍ഷകരാണെന്നും അവരുടെ സംഭാവനകളെ ബഹുമാനിക്കുന്നതായിട്ടും അതേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകരെ സഹായിക്കുവാന്‍ വര്‍ഷം തോറും 6.5 ലക്ഷം കോടിയാണ് വര്‍ഷം തോറും ചിലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിഎം കിസാന്‍ പദ്ധതി വളരെ വലിയ വിജയമായിരുന്നു.

ഈ പദ്ധതി വഴി നാല് വര്‍ഷമായി 2.5 ലക്ഷം കോടിയിലധികം തുക കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കിയതായിട്ടും അദ്ദേഹം അറിയിച്ചു. രാസവളത്തിന് വില ഉയരുന്നത് ആശങ്കയാക്കായാണ്. ഈ ഭാരം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വളം സബ്‌സിഡിയായി 9 വര്‍ഷം കൊണ്ട് 10 ലക്ഷം കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.