കൊച്ചിയില്‍ ബസുകളുടെ മത്സരയോട്ടം നാല് സ്വകാര്യ ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍

കൊച്ചി. കളമശ്ശേരിയില്‍ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാര്‍ പോലീസ് പിടിയില്‍. മത്സരയോട്ടത്തില്‍ പലതവണ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ആദ്യം എത്തുന്നതിന് വേണ്ടിയാണ് അനേകം പേരെ അപകടപ്പെടുത്തുന്ന രീതിയില്‍ മത്സരയോട്ടം ബസ് ജീവനക്കാര്‍ നടത്തിയത്. ടൗണ്‍ ഹാള്‍ പരിസരത്ത് വെച്ച് മെട്രോയുടെ പില്ലറിലും ബസ് ഇടിച്ചിരുന്നു.

മെട്രോ പില്ലറില്‍ ബസ് ഇടിച്ചതോടെ ജീവനക്കാര്‍ തമ്മില്‍ റോഡില്‍ തര്‍ക്കമായി. ഇതോടെ ബസിലെ ജീവനക്കാര്‍ പെരുവഴിയിലാകുകയായിരുന്നു. തുടര്‍ന്ന് പോലീസ് കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന നന്ദനം, നജിറാണി എന്നി ബസുകള്‍ കസ്റ്റഡിയില്‍ എടുത്തു. ആലുവ ഫോര്‍ട്ട് കൊച്ചി തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളാണിവ. കണ്ടക്ടര്‍ ഉള്‍പ്പെടെ നാല് ജീവനക്കാരാണ് പോലീസ് പടികൂടിയത്.