ആവേശ കടലായി രാഹുലും പ്രിയങ്കയും വയനാട്ടിൽ

വയനാട്ടിലെയും കേരളത്തിന്റെയും ആവേശ തിളപ്പായി ഇന്ത്യയുടെ യുവ സുന്ദരൻ യുവാക്കളുടെ ഹരമായ രാഹുൽ ഗാന്ധി വയനാട്ടിനെ ആവേശത്തിലാഴ്ത്തി നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനായി സഹോദരി പ്രിയങ്ക ഗാന്ധിയുമായൊന്നിച്ചു വയനാട്ടിൽ എത്തിച്ചേർന്നിട്ടുണ്ട് .. നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇന്നലെ തന്നെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ തങ്ങിയ രാഹുലും പ്രിയങ്കയും ഇന്ന് രാവിലെ പത്ത് നാല്‍പതോ
ടെയാണ് വയനാട്ടിലേക്ക് തിരിച്ചത്… കൽപറ്റ എസ് കെ. എം ജെ ഹയർ സെക്കന്ററി സ്‌കൂൾ മൈതാനത്താണ് ഇരുവരും ഹെലികോപ്റ്ററിൽ വന്നിറങ്ങിയത് .

ഉടൻ തന്നെ ഇവർ റോഡ് ഷോയിലേക്ക് പോകും. നേരത്തേ തീരുമാനിച്ച 2 കിലോമീറ്റർ റോഡ് ഷോ മാവോ ഭീഷണി ഉള്ളതിനാൽ 200 മീറ്ററിലേക്ക് ചുരുക്കിയിട്ടുണ്ട്.