ചൈന ഭൂമി തട്ടിയെടുത്തു, പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയണം- രാഹുൽ ഗാന്ധി

ആക്സിൻ ചിൻ, അരുണാചല പ്രദേശ് എന്നിവയെ ഉൾപ്പെടുത്തി ചൈന അവരുടെ ഭൂപടം പുറത്തിറക്കിയതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി.എനിക്കറിയാം നമ്മുടെ ഭൂമി ചൈന കയേറി എന്ന്. ലഡാക്കിലെ ജനങ്ങൾക്ക് അറിയാം. പ്രധാനമന്ത്രി ഇനി എങ്കിലും പ്രതികരിക്കണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

1962ലെ യുദ്ധത്തിൽ അധിനിവേശം നടത്തിയ അക്‌സായി ചിൻ, തെക്കൻ ടിബറ്റ് എന്ന് അവകാശപ്പെടുന്ന അരുണാചൽ പ്രദേശ് എന്നിവ ചൈനയുടെ ഭാഗമാക്കി ചൈന പ്രസിദ്ധീകരിച്ച മാപ്പിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് നുണയാണെന്ന് ഞാൻ വർഷങ്ങളായി പറയുന്നുണ്ട്. ചൈന അതിക്രമിച്ചുവെന്ന് ലഡാക്കിന് മുഴുവൻ അറിയാം. ഈ ഭൂപട വിഷയം വളരെ ഗൗരവമുള്ളതാണ്. അവർ ഭൂമി തട്ടിയെടുത്തു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയണം,“ രാഹുൽ ഗാന്ധി വ്യക്തമാക്കി.

എന്നാൽ 1962ൽ തമിഴുനാടിനേക്കാൾ വലിപ്പത്തിൽ ഉള്ള ആക്സിൻ ചിൻ ചൈന പിടിച്ചെടുത്തത് നെഹ്രുവിന്റെ കാലത്ത് ആയിരുന്നു എന്നതിനേ കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടില്ല