കോൺഗ്രസ് നേത്യത്വത്തെ വെട്ടിലാക്കി രാഹുൽ ഗാന്ധി

ഡല്‍ഹി : ഹരിയാന – മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേത്യത്വത്തെ വെട്ടിലാക്കി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇരുസംസ്ഥാനങ്ങളിലും വിഭാഗീയത തുടരുന്നതിനാൽ പ്രചരണം നടത്താനില്ലെന്ന് രാഹുൽ നിലപാട് സ്വീകരിച്ചതായാണ് സൂചന. മുൻ നിശ്ചയിച്ച തെരഞ്ഞെടുപ്പ് റാലികൾ നിലനിൽക്കെ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ബാങ്കോക്കിലേക്ക് വിമാനം കയറി.

നിയമസഭ തെരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാമ്പെയിനറായി പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് പോയി. വയനാട്ടിൽ നിന്നും മടങ്ങിയ ശേഷമായിരുന്നു ബാങ്കോക്കിലേക്ക് പോകാനുള്ള രാഹുലിന്റെ തീരുമാനം.

സോണിയ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും അഭ്യർത്ഥന നിരസിച്ചാണ് രാഹുൽ ഇന്ത്യ വിട്ടത്. രാഹുൽ എതിർ ചേരിയിൽ നിർത്തിയിരുന്നവരുടെ തീരുമാനങ്ങൾ അനുസരിച്ച് സോണിയാ ഗാന്ധി സീറ്റ് വിഭജനം അടക്കി എന്ന പരാതി രാഹുൽ ഗാന്ധിക്ക് ഉണ്ടെന്നാണ് സൂചന.