വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയാണ് രാഹുൽ ചെയ്യുന്നത്, ഇൻഡ്യ സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി

ലക്‌നൗ: വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇൻഡി സഖ്യം പ്രവർത്തിക്കുന്നത്. വോട്ടിനായി സനാതന ധർമ്മത്തെയും ദ്വാരകയെയും അധിക്ഷേപിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംരോഹയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വോട്ടിന് വേണ്ടി പതിറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസത്തെ രാഹുൽ ഉൾപ്പെടെയുള്ള ഇൻഡി സഖ്യത്തിലെ നേതാക്കൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം പോലും അവർ നിരസിച്ചു. വിശ്വാസങ്ങളെ അധിക്ഷേപിക്കുക മാത്രമാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം.”- പ്രധാനമന്ത്രി പറഞ്ഞു.

പിന്നാക്ക വിഭാഗക്കാരെ വർഷങ്ങളായി കോൺഗ്രസ് ചതിക്കുകയായിരുന്നു. ഇതിനൊരു മാറ്റം വന്നത് 2014ലാണ്. പിന്നാക്ക വിഭാഗക്കാരെ മുൻനിരയിലെത്തിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദ്വാരകയിൽ വളരെ ഭക്തിയോടെയും തികഞ്ഞ വിശ്വാസത്തോടെയുമാണ് പൂജകൾ നടത്തിയത്. എന്നാൽ ഭഗവാൻ കൃഷ്ണനെ പോലും രാഹുൽ അപമാനിക്കാൻ ശ്രമിവെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.