ഉറ്റ സുഹൃത്തിനെ തള്ളിപ്പറഞ്ഞ് റാണി, വീട് കൊയിലാണ്ടിയില്‍; പിടികൂടാതിരിക്കാന്‍ താമസിച്ചിരുന്നത് ബന്ധുവീട്ടില്‍

ജോളി ജോസഫിനെ തള്ളി പറഞ്ഞ് ഉറ്റസുഹൃത്ത് റാണി. കേസില്‍ അതിനിര്‍ണ്ണായക വ്യക്തിയാണ് റാണിയെന്നാണ് പൊലീസ് വിലയിരുത്തല്‍. അതിനാടകീയമായാണ് റാണി ഇന്ന് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. വടകര റൂറല്‍ എസ്പി ഓഫീസിലാണ് യുവതി ഇന്ന് ഹാജരായത്. അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തുകയാണ്.

ഇവരുമൊത്ത് ജോളി എന്‍ഐടി ക്യാമ്ബസിനു മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഇവരില്‍ നിന്ന് ജോളിയുടെ എന്‍ഐടി താവളത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജോളിയുമായുള്ള ഉറ്റബന്ധം പുറത്തായതോടെ റാണി അന്വേഷണ സംഘത്തിന് പിടികൊടുക്കാതെ മുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് അതീവ രഹസ്യമായി യുവതി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുകയായിരുന്നു. തലശേരിയില്‍ നിന്നും രണ്ടു പേരൊടപ്പം ഓട്ടോറിഷയിലാണ് റാണി എസ്പി ഓഫീസില്‍ എത്തിയത്. പിടിക്കപ്പെടുമെന്ന് വന്നപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ജോളിയെ തള്ളി പറഞ്ഞാതീവ രഹസ്യമായി യുവതി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുകയായിരുന്നു. തലശേരിയില്‍ നിന്നും രണ്ടു പേരൊടപ്പം ഓട്ടോറിഷയിലാണ് റാണി എസ്പി ഓഫീസില്‍ എത്തിയത്. പിടിക്കപ്പെടുമെന്ന് വന്നപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ജോളിയെ തള്ളി പറഞ്ഞാല്‍ കേസില്‍ നിന്ന് തലയൂരമെന്ന ഉപദേശം റാണിക്ക് കിട്ടിയിട്ടുണ്ട്.

എന്‍ഐടി പരിസരത്ത് യുവതി തയ്യല്‍ക്കട നടത്തിയിരുന്നുവെങ്കിലും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ജോളിയുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ജോളിയും റാണിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ജോളി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ മകന്‍ റോമോ ആണ് പൊലീസിന് കൈമാറിയത്. എന്‍ഐടിയിലെ രാഗം ഫെസ്റ്റിന് പങ്കെടുത്തപ്പോള്‍ എടുത്ത ഫോട്ടോയും ജോളിയുടെ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഈ ഫോട്ടോയില്‍ എന്‍ഐടിയിലെ തിരിച്ചറിയല്‍ കാര്‍ഡ് ജോളി ധരിച്ചിരുന്നു. എന്‍ഐടിയിലെ ജോളിയുടെ ഇടപെടുകളില്‍ നിര്‍ണ്ണായക വിവരങ്ങളാണ് റാണിയില്‍ നിന്ന് പൊലീസ് പ്രതീക്ഷിക്കുന്നത്. തയ്യല്‍ കടയില്‍ വന്ന പരിചയമേ ഉള്ളൂവെന്നാണ് റാണി എടുക്കുന്ന നിലപാടെന്നാണ് സൂചന.

ജോളിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സമീപത്തെ തയ്യല്‍ക്കട കാണിച്ചുകൊടുത്തതോടെയാണ് പൊലീസ് അതേക്കുറിച്ച് അന്വേഷണം ശക്തമാക്കിയത്. സംഭവശേഷം ഒളിവില്‍ പോയ റാണി പിടിക്കപ്പെടുമെന്നായപ്പോള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉേദ്യാഗസ്ഥ ജയശ്രീ എസ് വാര്യര്‍ എന്നിവരാണു ജോളിയുടെ ഉറ്റ സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പൊലീസ് നിഗമനം. ജോളിയുടെ എന്‍ഐടി ബന്ധത്തെ കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ കേസില്‍ അത് നിര്‍ണായകമാവും.