റമ്മി കളിച്ച് കോടികൾ നേടാം, ഓൺലൈൻ റമ്മികളിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച് റിമി ടോമി

വിജയി യേശുദാസിനു പിന്നാലെ റമ്മി Junglee Rummy കളിയുടെ പരസ്യവുമായി മലയാളികളുടെ പ്രീയ ​ഗായിക റിമി ടോമി. അവതാരകയായും ​ഗായികയായും റിയാലിറ്റിഷോകളിലെ ജഡ്ജായും തിളങ്ങുന്ന റിമി ടോമി ഇത്തരം പരസ്യത്തിൽ അഭിനയിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ഇപ്പം ലാസ്റ്റ് നടന്ന സൂപ്പർ സീരിസ് വിജയിക്ക് ലഭിച്ചിരിക്കുന്നത് ഒരു കോടി 28 ലക്ഷം രൂപയാണ്, അത് മാത്രമോ… അപ്പോൾ തന്നെ നമുക്ക് പണം അക്കൗണ്ടിലേക്ക് ട്രാൻസഫർ ചെയ്ത് എടുക്കാനും സാധിക്കും.. അത് സെക്കൻഡുകൾക്കുള്ളിൽ… എന്ന മോഹന വാ​​ഗ്ദാനം നൽകിയാണ് റിമി മലയാളികളായ ജനങ്ങളെ പറ്റിക്കുന്നത്.

ഇതൊരു അപകടകരമായ കളിയാണ് സ്വന്തം റിസ്ക്കിൽ വേണം പണം എടുത്ത് കളിക്കാനെന്ന് ജം​ഗിൾ റമ്മി എന്ന ചൂതാട്ട കമ്പനി തന്നെ പരസ്യത്തിന്റെ അവസാന ഭാ​ഗത്ത് വാണിം​ഗ് നൽകിയിട്ടുണ്ട്. അത്തരമൊരു പരസ്യത്തിലാണ് റിമി ടോമി ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്. പണം കിട്ടിയിൽ മോഹന വാ​ഗ്ദാനങ്ങൾ‌ നൽകി ജനങ്ങളെ പറ്റിക്കാൻ തയ്യാറാണ് ഇപ്പോൾ മലയാളത്തിലെ സെലിബ്രേറ്റികൾ. വിജയി യേശുദാസും റിമിയോടൊപ്പം പരസ്യത്തിലുണ്ട്.

വിജയി യേശുദാസ് ഇത്തരമൊരു പരസ്യത്തിൽ‌ അഭിനയിച്ചതിനെതിരെ പലരും രം​ഗത്തെത്തിയിരുന്നു , എഴുത്തുകാരനും സംവിധായകനും ആയ പൗളി വടക്കൻ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെയായിരുന്നു, സിനിമയിൽ പാട്ടുപാടാൻ അവസരം നഷ്ട്ടപ്പെട്ടപ്പോൾ ആണ് നാലുകോടി ജനങ്ങളെ മൂഞ്ചിക്കാൻ ജംഗ്‌ളി റമ്മി പരസ്യം കിട്ടിയത്‌ . ഇപ്പോൾ ഇവൻ 24 മണിക്കൂറും ജംഗ്‌ളി റമ്മി കളിയാണ് . ഇവന്റെ അപ്പ യേശുദാസ്‌ , പേരിൽ മാത്രം യേശു…. . സാമ്പത്തിക പ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്ത സ്വന്തം അനിയന്റെ കുടുംബം ഇപ്പോൾ ഒരു നേരത്തെ മരുന്നിനും ഭക്ഷണത്തിനും സുമനസുകളുടെ സഹായം കൊണ്ടു മാത്രം മുന്നോട്ട് പോകുന്നു . ആ കുടുംബത്തെ ഒന്നു തിരിഞ്ഞുപോലും നോക്കാത്തവൻ ആണ് ജംഗ്‌ളി റമ്മി കളിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് . ആദ്യം നിന്റെ കുടുംബത്തിലെ എല്ലാവരെയും റമ്മി കളിപ്പിച്ചു അത് ജനങ്ങളെ കാണിക്ക് , എന്നീട്ട് വന്നു പറ . കാശ് കിട്ടിയാൽ എന്തും ചെയ്യും എന്നാണെങ്കിൽ നീ ഇനിയും ഈ പരസ്യം ചെയ്‌തോളൂ ….. യേശുദാസിന്റെ പാട്ടുകൾ മലയാളികൾ ഏറ്റെടുത്തത് കൊണ്ടാണ് ഇന്ന് കേരളത്തിൽ നടക്കുന്ന ഒരു കാര്യങ്ങളും അറിയാതെ അമേരിക്കയിൽ സുഖമായി ജീവിക്കുന്നത് . ആ ജനങ്ങളെയാണ് നീ ജംഗ്‌ളി റമ്മി പരസ്യത്തിലൂടെ പറ്റിക്കുന്നത് .

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ് റിമി ടോമി.

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ച് മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി റിമി മാറി.. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങൾ ഒക്കെ റിമി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും ആരാധകർ താരത്തിനൊപ്പമുണ്ടായിരുന്നു.