ആര്‍ആര്‍ആര്‍ ആയിരം കോടി റെക്കോര്‍ഡ്‌ നേട്ടത്തില്‍

ആയിരം കോടിയെന്ന റെക്കോര്‍ഡ്‌ നേട്ടത്തില്‍ എസ്‌എസ്‌ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ . ആയിരം കോടി എന്ന സ്വപ്‌ന നേട്ടം കൈവരിച്ചതിന് പിന്നാലെ തകർപ്പന്‌ ആഘോഷമാണ് ‘ആര്‍ആര്‍ആര്‍’ ടീം ഒരുക്കിയത്.

ലോക വ്യാപക കളക്ഷനില്‍ നിന്ന് 1000 കോടി സ്വന്തമാക്കിയതിന് പുറമേ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ്‌ 200 കോടി പിന്നിട്ടിരുന്നു. ഇരട്ടി നേട്ടത്തിന്‍റെ സന്തോഷത്തിലാണ് ‘ആര്‍ആര്‍ആര്‍’ ടീം.കഴിഞ്ഞ ദിവസം രാം ചരണ്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നല്‍കിയിരുന്നു. മുംബൈയില്‍ നടന്ന ആഘോഷ ചടങ്ങില്‍ ആമിര്‍ ഖാന്‍ ആണ് മുഖ്യ അതിഥിയായി എത്തിയത്‌. ജോണി ലെവെര്‍, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി, രാജമൗലി, ആര്‍ആര്‍ആര്‍ താരങ്ങളായ രാംചരണ്‍, എന്‍.ടി.ആര്‍ എന്നിവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

നായികയായെത്തിയ ആലിയാ ഭട്ട് ചടങ്ങിനെത്തിയില്ല. ‘ആര്‍ആര്‍ആര്‍’ മറികടന്നത്‌ രജനികാന്തിന്‍റെ 2.0യുടെ ആകെ കളക്ഷനായ 800 കോടിയെയാണ്.