ശരദ് പവാര്‍ രമേശ് ചെന്നിത്തല കൂടിക്കാഴ്ചയോടെ പവാര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന് അഭ്യൂഹം, കേരളത്തിലും ത്രിശങ്കു

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പവാര്‍ പക്ഷം തോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതേസമയം കോണ്‍ഗ്രസ് ഇത്തരം ഒരു ആശയം മുന്നോട്ട് വെച്ചുവെങ്കിലും പവാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന വാര്‍ത്തകള്‍ പവാറിന്റെ മകള്‍ സുപ്രിയ സുലെ തള്ളി.

ശരദ് പവാര്‍ എംപിമാരും എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. മറ്റൊരു പാര്‍ട്ടിയുമായി ലയിക്കില്ലെന്നും. രണ്ട് വര്‍ഷം മുമ്പ് തന്നെ കോണ്‍ഗ്രസില്‍ ശരദ് പവാറിനെ തിരിച്ചെത്തിക്കാനുള്ള നീക്കം നടത്തിയിരുന്നു. യുപിഎ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.

അതേസമയം ശരദ് പവാറിനെ കോണ്‍ഗ്രസില്‍ എത്തിച്ചാല്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് പഴയ പ്രഭാവത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക വിഭാഗമായി ശരദ് പവാര്‍ പക്ഷത്തെ അംഗീകരിച്ചെങ്കിലും സ്പീക്കര്‍ നിയമസഭയില്‍ പ്രത്യേക കക്ഷിയായി അംഗീകരിച്ചിട്ടില്ല. എന്‍സിപിയുടെ പേരിലും ചിപ്‌നത്തിലും മത്സരിച്ച് ജയിച്ചവരാണ് ഇരുപക്ഷത്തെയും നേതാക്കള്‍.

ശരദ് പവാറിനൊപ്പം നില്‍ക്കുന്ന കേരളത്തിലെ എന്‍സിപിയും ത്രിശങ്കുവിലാണ്. നിലവില്‍ കേരളത്തില്‍ രണ്ട് എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്. എകെ ശശീന്ദ്രനും തോമസ് കെ തോമസും. എന്നാല്‍ പാര്‍ട്ടിയിലെ പിളര്‍പ്പ് മുതലെടുത്ത് മന്ത്രിസ്ഥാനത്തിനായി വിലപേശല്‍ നടത്തുകയാണ് തോമസ് കെ തോമസ്. മന്ത്രിസ്ഥാനം തനിക്ക് തരണമെന്ന് നേരത്തെ തന്നെ തോമസ് കെ തോമസ് ആവശ്യപ്പെട്ടിരുന്നു.