ക്യാൻസറിനു വാക്സിനുമായി റഷ്യ, ആശുപത്രികൾ പൂട്ടും, വർഷം 1കോടി മരണം ഒഴിവാക്കും

ക്യാൻസറിനെതിരേ വാക്സിൻ വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് റഷ്യ. ഉടൻ തന്നെ വാക്സിൽ ജനങ്ങളിലേക്ക് എത്തിക്കും എന്നും അവസാന ഘട്ടത്തിൽ ആണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. തൻ്റെ രാജ്യം ഒരു കാൻസർ വാക്‌സിൻ നിർമ്മിക്കുകയാണ്‌ എന്നും രോഗികൾക്ക് ഉടൻ ലഭ്യമാക്കും. മോസ്‌കോയിലെ ഭാവി സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ഒരു ഫോറത്തിൽ അദ്ദേഹം പറഞ്ഞു. ക്യാൻസർ ഇല്ലാത്ത രോഗം. ക്യാസറിനെ ഒഴിവാക്കിയുള്ള തലമുറ അത് ലോകത്ത് ഉണ്ടാകാൻ പോകുന്നു എന്നും അദ്ദേഹം പ്രത്യാശ പ്രകടമാക്കി.

കാൻസർ വാക്സിനുകളും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളും എന്ന് വിളിക്കപ്പെടുന്നവയുടെ കണ്ടെത്തലിൽ റഷ്യ വളരെ അടുത്ത് എത്തി എന്നും പുടിൻ പറഞ്ഞു. ഉടൻ തന്നെ അവ വ്യക്തിഗത തെറാപ്പിയുടെ രീതികളായി ഫലപ്രദമായി ഉപയോഗിക്കനാകും

വാക്സിൻ സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹം വിശദീകരിച്ചില്ല. ലോകമെമ്പാടുമുള്ള മരണങ്ങളുടെ ഒരു പ്രധാന കാരണമാണ് കാൻസർ, ശരീരത്തിലെ കോശങ്ങളുടെ അസാധാരണ വളർച്ച മൂലമാണ് ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്.ആഗോളതലത്തിൽ കാൻസർ മൂലം 10 ദശലക്ഷം പ്രതിവർഷം മരിക്കുന്നു എന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. അതായത് ഒരു കോടി ജനങ്ങളാണ്‌ ഒരു വർഷം ക്യാൻസർ വന്ന് മരണം പ്രാപിക്കുന്നത്. ലോക ജന സഖ്യയുടെ 800ൽ ഒരാൾ ക്യാന്രർ വന്ന് മരിക്കുകയാണ്‌. വർഷം 2 കോടി ആളുകൾക്ക് ക്യാൻസർ ബാധിക്കുന്നു. 5 കോടിയിലധികം ആളുകൾ ക്യാൻസർ ബാധിതരായി ലോകത്ത് ഉണ്ട്.

ഇതിൽ 6.9 ലക്ഷം പേർ അമേരിക്കയിലാണ്‌ മരിച്ചത്. 2023ൽ മാത്രം ഇന്ത്യയിൽ 15 ലക്ഷം പേർക്ക് ക്യാൻസർ ബാധിച്ചു എന്നാണ്‌ കണക്കുകൾ. രാജ്യത്ത് ഏറ്റവും അധികം ക്യാൻസർ രോഗികൾ ഉള്ള സംസ്ഥാനങ്ങൾ ജനസഖ്യാ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കേരളം ആണ്‌.

ലോകം കണ്ടതിൽ വച്ചേറ്റവും ഭീകരനായ രോഗമാണ്‌ അർബുദം അഥവാ ക്യാൻസർ. കൃത്യമായ മരുന്നും പ്രതിരോധ മരുന്നുകളും ഇനിയും കണ്ടെത്തിയിട്ടില്ല. ക്യാൻസർ ബാധിച്ച ഭാഗം കീമോ തെറാപ്പി വഴി കരിക്കുക, ഓപ്പറേഷൻ എന്നിവയാണ്‌ ഇപ്പോൾ ഈ രോഗത്തിനു പ്രധാന ചികിൽസ.

സ്തനാർബുദം, വൻകുടൽ കാൻസർ, പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം എന്നിവ യാണ്‌ ജനങ്ങളേ അലട്ടുന്ന ക്യാൻസറിൽ പ്രധാനമായും.ലോകാരോഗ്യ സംഘടനയിൽ ലഭ്യമായ 2020 ഡാറ്റ അനുസരിച്ച്, സ്തനാർബുദം പട്ടികയിൽ ഒന്നാമതാണ്1.80 ദശലക്ഷം മരണങ്ങൾക്ക് കാരണം ശ്വാസകോശ അർബുദമാണെന്ന് ഡാറ്റ കാണിക്കുന്നു.

സെർവിക്കൽ ക്യാൻസറാണ് ഇന്ത്യ യെ ഏറ്റവും അധികം അലട്ടുന്നത്.ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ, ആഗോളതലത്തിൽ സ്ത്രീകൾക്കിടയിലെ നാലാമത്തെ ഏറ്റവും സാധാരണമായ അർബുദമായ സെർവിക്കൽ ക്യാൻസറിനെതിരെ പോരാടുന്നതിന് ഇന്ത്യയിലുടനീളം വാക്സിനേഷൻ കാമ്പെയ്‌നും നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചു. വാക്‌സിൻ യുവ പെൺകുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ്, ഈ കാമ്പെയ്ൻ മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ഘട്ടങ്ങളിലായി ആരംഭിക്കും, ഈ വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ഇത് ആരംഭിക്കും.ലഭ്യമായ കണക്കുകൾ പ്രകാരം ഓരോ വർഷവും 75,000 ഇന്ത്യൻ സ്ത്രീകൾ സെർവിക്കൽ ക്യാൻസർ മൂലം മരിക്കുന്നു.

റഷ്യൻ ശാസ്ത്രജ്ഞർ ക്യാൻസറിനുള്ള വാക്‌സിനുകൾ ഉണ്ടാക്കുമ്പോൾ ലോകം മറ്റൊരു നേട്ടത്തിലേക്ക് മാറും. ഉടൻ തന്നെ ഒരു കാൻസർ വാക്‌സിൻ സാധ്യമായേക്കാം എന്ന റഷ്യൻ പ്രസിഡന്റിന്റെ വാക്കുകൾ മരുന്ന് ആശുപത്രി മാഫിയകൾക്ക് വൻ തിരിച്ചടിയാകും. ലോകത്ത് ഇന്ന് ഏറ്റവും അധികം സ്പെഷ്യാലിറ്റി ആശുപത്രികൾ ഒരു രോഗത്തേ മാത്രം കേന്ദ്രീകരിച്ച് ഉള്ളതിൽ ക്യാൻസറാണ്‌ ഒന്നാമത്. ലോകം മുഴുവൻ ക്യാൻസർ സ്പെഷ്യാലിറ്റി​‍ ആശുപത്രികൾ നിറയുകയാണ്‌. മാത്രമല്ല ലോകത്ത് വിറ്റഴിക്കുന്ന മരുന്നുകളിൽ ഏറ്റവും അധികവും ക്യാൻസർ മരുന്നുകൾ ആണ്‌. ക്യാൻസർ ബാധിച്ചാൽ ഭൂരിഭാഗവും രോഗികൾ മരണത്തിനു കീഴടങ്ങുന്നു എങ്കിലും മരുന്ന് വിലപനക്ക് കുറവില്ല. മാറില്ല എന്നറിയാവുന്ന രോഗം ആയിട്ടും മരുന്നുകൾ മൽസരിച്ച് വിറ്റഴിച്ച് മനുഷ്യരുടേയും രോഗികളുടേയും ജീവനെ വയ്ച്ച് ബ്ളാക്മെയിൽ ചെയ്യുകയാണ്‌ മരുന്ന് കമ്പിനികൾ

ക്യാൻസറിനു മരുന്ന് ഇല്ലെന്നാണ്‌ ലോകാരോഗ്യ സംഘടന പറയുന്നത്. ക്യാൻസറിനു മരുന്ന് ഉണ്ട് എന്ന് പറഞ്ഞ് ചികിൽസ നടത്തുന്നവർ വ്യാജ ചികിൽസക്ക് ജയിലിൽ ആകും. മരുന്ന് ഇല്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞ ക്യാൻസറിന്റെ പേരിലാണ്‌ ഇന്ന് ഏറ്റവും അധികം കൂറ്റൻ സ്പെഷ്യാലിറ്റി ആശുപത്രികളും.

റഷ്യ ക്യാൻസറിനു വാക്സിൻ കണ്ടുപിടിച്ചാൽ മരുന്നു കമ്പിനികൾക്കും ആശുപത്രികൾക്കും അത് വൻ തിരിച്ചടിയാകും. ആകാശം മുട്ടെ ഉയർന്ന് നില്ക്കുന്ന പല ക്യാൻസർ ആശുപത്രികളും റഷ്യ ഇടപെട്ട് അടച്ച് പൂട്ടിക്കുന്നത് ഒന്ന് ഓർത്ത് നോക്കുക. റഷ്യൻ നീക്കം തകർക്കാനും റഷ്യൻ പ്രസിഡന്റിനെയും ശാസ്ത്രഞ്ജരേയും മെഡിക്കൽ ആശുപത്രി മാഫിയകൾ കൊന്നു കളയുമോ അതോ വിലക്കെടുക്കുമോ എന്നും ചോദ്യങ്ങൾ ഉയരുന്നു