അയ്യപ്പന് പിറന്നാളൊരുക്കം ;ശബരിമലയിൽ ഉത്സവനാളുകൾ

10 ദിവസത്തെ പൈങ്കുനി ഉത്രം മഹോത്സവത്തിന് ശബരിമലയിൽ കൊടിയേറി. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെയും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ രാവിലെ 8.30-നും ഒൻപതിനും മധ്യേ കൊടിയേറ്റ് നടന്നു. ഉത്സവ ദിവസങ്ങളില്‍ ഉത്സവബലിയും, ഉത്സവബലി ദർശനവും, എഴുന്നള്ളിപ്പും നടക്കും.പൈങ്കുനി ഉത്രം മഹോത്സവം ശബരിമലയിലെ പ്രധാന വിശേഷങ്ങളിലൊന്നാണ്. ഈ ദിനം ഉച്ചക്ക് പമ്പയില്‍ ആറാട്ട് നടക്കും. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിച്ചേര്‍ന്ന ശേഷമാണ് ഉത്രം മഹോത്സവത്തിന്റെ കൊടിയിറക്ക്.

മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി് ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും. ദേവിയാനി ദേവി മുരുകനെയും, പാര്‍വതി ദേവി ശിവനെയും, സീതാദേവി ശ്രീരാമനെയും, കൂടാതെ മറ്റ് നിരവധി സ്വര്‍ഗ്ഗീയ വിവാഹങ്ങളും നടന്നതിനാല്‍ പൈങ്കുനി ഉത്രം ദിനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. പൈങ്കുനി ഉത്രം നാളില്‍, ഭക്തര്‍ ശിവന്റെയും മുരുകന്റെയും പ്രശസ്തമായ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു.

കേരളത്തില്‍ അത്ര പ്രചാരത്തില്‍ ഇല്ലെങ്കിലും നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും മറ്റും വളരെയേറെ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്ന ഒരു പ്രധാന ഉത്സവമാണ് മീന ഉത്തര ഫാല്‍ഗുനി എന്നു വിളിക്കപ്പെടുന്ന പൈങ്കുനി ഉത്രം. മുരുകന്‍, അയ്യപ്പന്‍, ശിവന്‍, വിഷ്ണു എന്നിവരുമായി ബന്ധപ്പെട്ടതാണ് ഈ ഉത്സവം. എന്നാല്‍, തമിഴ്നാട്ടുകാര്‍ വളരെ ഭക്തിയോടെ ആരാധിക്കുന്നത് മുരുകനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലാണ്. ഫാല്‍ഗുനി (മീന) മാസത്തില്‍ ഉത്രം നക്ഷത്രം അല്ലെങ്കില്‍ ഉത്തര ഫാല്‍ഗുനി വരുന്ന സമയത്താണ് പൈങ്കുനി ഉത്രം ആചരിക്കുന്നത്. ഇത് സാധാരണയായി മാര്‍ച്ച് / ഏപ്രില്‍ മാസങ്ങളിലാണ് വരാറുള്ളത്.

ഒട്ടേറെ പ്രത്യേകതകളുള്ള ഒരു പുണ്യ ദിവസമാണ് മീന മാസത്തിലെ പൈങ്കുനി ഉത്രം. ശബരിമല അയ്യപ്പ സ്വാമിയുടെ അവതാരം, ശിവപാർവതിമാരുടെ തൃക്കല്യാണം സുബ്രഹ്മണ്യനും ദേവസേനയും തമ്മിലെ തിരുമണം എന്നിവ നടന്നതും ശബരിമലയിലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറാട്ട് നടക്കുന്നതും പൈങ്കുനി ഉത്രത്തിനാണ്.

എട്ട് മഹാവ്രതങ്ങളില്‍ ഒന്നാണ് പൈങ്കുനി ഉത്രമെന്ന് സക്ന്ദപുരാണം പറയുന്നു. സൂര്യന്‍ മീനം രാശിയില്‍ നില്‍ക്കുമ്പോള്‍ വെളുത്തപക്ഷത്തിലെ ഉത്രം നക്ഷത്രത്തില്‍ പൈങ്കുനി ഉത്രം സമാഗതമാകുന്നു. പൈങ്കുനി എന്നത് മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ വരുന്ന തമിഴ് മാസമാണ്. മിക്കവാറും പൗര്‍ണ്ണമിയും ഉത്രവും ഒത്തുവരുന്ന ഈ ദിവസം അതിവിശേഷമാണ്. ശിവപാര്‍വതിമാരുടെ തൃക്കല്യാണവും സുബ്രഹ്‌മണ്യനും ദേവയാനിയും തമ്മിലുള്ള കല്ല്യാണവും നടന്നത് പൈങ്കുനി ഉത്രത്തിലാണത്രേ.

ശബരിമല ശ്രീഅയ്യപ്പന്റെ ജന്മനാളും പൈങ്കുനി ഉത്രം തന്നെയാണ്.ഈ ദിവസത്തിലാണ് മിക്ക ദൈവിക വിവാഹങ്ങളും നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസമാണ്, പാര്‍വ്വതി ദേവി ശിവനെ വിവാഹം കഴിച്ചത്. ദേവയാനി ദേവി മുരുകനെ വിവാഹം കഴിച്ചതും, സീത ദേവി ശ്രീരാമനെ വിവാഹം കഴിച്ചതും കൂടാതെ, മറ്റ് നിരവധി സ്വര്‍ഗ്ഗീയ വിവാഹങ്ങളും നടന്നത് ഈ ദിവസത്തിലത്രേ. പാര്‍വ്വതി ദേവി ഗൗരിയുടെ രൂപത്തില്‍ കാഞ്ചീപുരത്ത് ശിവനെ വിവാഹം കഴിച്ചു. അതിനാല്‍ ഈ ഉത്സവം ഗൗരി കല്യാണ ദിനമായും ആഘോഷിക്കപ്പെടുന്നു.

പൈങ്കുനി ഉത്രം മഹാലക്ഷ്മി ദേവിയുടെ ജന്മദിനമാണെന്നും വിശ്വസിക്കപ്പെടുന്നു. അതിനാല്‍, മഹാലക്ഷ്മി ജയന്തിയായും ഈ ദിനം ആഘോഷിക്കുന്നു. പാലാഴി മഥന സമയത്ത്, ക്ഷീരസമുദ്രത്തില്‍ നിന്ന് മഹാലക്ഷ്മി ദേവി ഭൂമിയില്‍ അവതരിച്ചത് ഈ ദിവസമാണ്. ഇതുകൂടാതെ, ഈ ദിവസം തന്നെ ശിവന്റെയും മോഹിനിയുടെയും (വിഷ്ണുവിന്റെ സ്ത്രീരൂപം) കൂടിച്ചേരലില്‍ നിന്ന് അയ്യപ്പന്‍ ജനിച്ചുവെന്നും വിശ്വസിക്കപ്പെടുന്നതിനാല്‍, അയ്യപ്പന്റെ ജന്‍മദിനമായും പൈങ്കുനി ഉത്രം ആഘോഷിക്കപ്പെടുന്നു.

സ്‌കന്ദപുരാണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന എട്ട് മഹാവ്രതങ്ങളില്‍ ഒന്നായ പൈങ്കുനി ഉത്രം ഉത്സവം കല്യാണ വ്രതം എന്നും അറിയപ്പെടുന്നു. അനുകൂലമായ ജീവിതപങ്കാളികളെ തേടുന്ന ആളുകള്‍, ഫാല്‍ഗുനി ഉത്രം നാളില്‍ ഉപവാസം അനുഷ്ഠിക്കുകയും ശിവനോടും പാര്‍വ്വതി ദേവിയോടും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. സന്തുഷ്ടവും അനുഗ്രഹീതവുമായ ദാമ്പത്യജീവിതത്തിനായി മുരുകനോട് പ്രാര്‍ത്ഥിക്കുകയും അനുഗ്രഹങ്ങള്‍ തേടുകയും ചെയ്യുന്നു. നോയമ്പ് കര്‍ശനമായി ആചരിക്കുന്നു. ഭക്തര്‍ ഒന്നും കഴിക്കാതെ ദിവസം മുഴുവന്‍ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നു. പകല്‍ വ്രതമനുഷ്ഠിച്ച് വൈകുന്നേരം പാലില്‍ ഉണ്ടാക്കുന്ന പായസം എന്ന മധുര വിഭവം കഴിക്കാം. കഠിന വ്രതം അനുഷ്ഠിക്കുന്നതില്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഭാഗിക വ്രതം അനുഷ്ഠിച്ച് പഴങ്ങള്‍ കഴിക്കാം.