ഹൈബി ജീവനോടെ ഉള്ളപ്പോള്‍ അന്നയ്ക്ക് ഇത്രയൊക്കെ സാധിക്കൂ, കുഴലൂത്ത്, കയ്യാള് പണി, ഐറ്റം ഡാന്‍സ്, അഡ്വ. സംഗീത ലക്ഷ്മണ പറയുന്നു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ മുന്നിലായിരുന്നു. ഒരിക്കല്‍ പോലും പിന്നോട്ട് പോയില്ല. വോട്ടെണ്ണലിനിടെ ഉമ തോമസിന്റെ മുന്നേറ്റത്തില്‍ സന്തോഷിച്ച് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍ നടത്തിയ ആഹ്ലാദ പ്രകടനവും ശ്രദ്ധേയമായി. കണ്ടം റെഡിയല്ലേ….Right Okay ഓടിക്കോ എന്ന ക്യാപ്ഷനോടെയാണ് അന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. സംഗീത ലക്ഷ്മണ.

ജീവിതം മുഴുവന്‍ ഫൈഫ് സ്റ്റാര്‍, ഹൈക്ലാസ് എന്നതല്ല ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ജീവിതവും ജീവിതശൈലിയും. സ്വന്തം വീട്ടിലെയും മക്കളുടെയും കാര്യങ്ങള്‍ മാറ്റി വെച്ച് കൊണ്ട്, ജീവിതചിലവുകള്‍ കൂട്ടുമുട്ടിക്കാന്‍ നിവര്‍ത്തിയില്ലാതെയുമൊക്കെ പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന വനിതാ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് തുപ്പിയ ശേഷം ചാണകം ചവിട്ടിയ ഷൂസ് കൊണ്ട് അവരുടെ നെഞ്ചത്ത് ചവിട്ടി നിന്നുകൊണ്ടാണ് അന്ന നീ ഈ തുള്ളുന്നത്!- സംഗീത ലക്ഷ്മണ കുറിച്ചു.

അഡ്വ. സംഗീത ലക്ഷ്മണയുടെ കുറിപ്പ്, ഹൈബി ജീവനോടെ ഉള്ളപ്പോള്‍ അന്നയ്ക്ക് ഇത്രയൊക്കെ തന്നെ സാധിക്കൂ. കുഴലൂത്ത്, കയ്യാള് പണി, ഐറ്റം ഡാന്‍സ് ഇത്യാദി. കേരള നിയമസഭയില്‍ യു.ഡി. എഫ് ന് എണ്ണം പറയാന്‍ രണ്ട് വനിതകള്‍ ഉണ്ടാവുക രണ്ടും വിധവകളാണ്. കെട്ടിയോന്‍ മരിച്ചു കിട്ടണം അന്ന, ഒരു കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകയ്ക്ക് വിജയസാധ്യതയുള്ള സീറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെങ്കില്‍. പാര്‍ട്ടിയുടെ പിന്തുണയോടെ മല്‍സരിക്കണമെങ്കില്‍. ഈ പതിറ്റാണ്ട് അതാണ് നമുക്ക് കാണിച്ചു തന്നത്.

രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി കൊണ്ട് നേതാക്കാന്മാരുടെ വിധവകള്‍ക്ക് പാര്‍ട്ടി കൊടുക്കുന്ന എല്ലിന്‍ കഷ്ണം പൊക്കി പിടിച്ച് തിമര്‍ക്കാതെ, അന്ന!. നിന്നെയൊക്കെ പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ജനങ്ങളിലേക്ക് ഇറങ്ങുക, ബാക്കി ജീവിതം മുഴുവന്‍ ഫൈഫ് സ്റ്റാര്‍, ഹൈക്ലാസ് എന്നതല്ല ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ജീവിതവും ജീവിതശൈലിയും.

സ്വന്തം വീട്ടിലെയും മക്കളുടെയും കാര്യങ്ങള്‍ മാറ്റി വെച്ച് കൊണ്ട്, ജീവിതചിലവുകള്‍ കൂട്ടുമുട്ടിക്കാന്‍ നിവര്‍ത്തിയില്ലാതെയുമൊക്കെ പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന വനിതാ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് തുപ്പിയ ശേഷം ചാണകം ചവിട്ടിയ ഷൂസ് കൊണ്ട് അവരുടെ നെഞ്ചത്ത് ചവിട്ടി നിന്നുകൊണ്ടാണ് അന്ന നീ ഈ തുള്ളുന്നത്! ഹോ ! Too bad, very bad. Too brutal, very brutal. അന്ന പെണ്ണേ നെഗളിക്കാതെ, കെ.കെ രമയുടെയും ഉമയുടെയും സൗഭാഗ്യം നിന്നെ തേടി വരാതിരിക്കട്ടെ. തറയില്‍ നില്‍ക്ക്!