ഷാഫിയുടെ ഉൽപാദനശേഷി വടകരയിൽ ഫലം കണ്ടാൽ പാലക്കാടുകാർക്ക് പുതിയൊരുത്തൻ്റെ കൂടെ നാട്ടുനടപ്പോടെ തന്നെ ഭാര്യയായി കഴിയാം- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒട്ടും പ്രതീക്ഷിക്കാതെ വടകര മണ്ഡലത്തിൽ എത്തിയ സ്ഥാനാർത്ഥി ആയിരുന്നു ഷാഫി പറമ്പിൽ. ഷാഫിയെ പാലക്കാടെ ജനങ്ങൾ കണ്ണീരോടെയാണ് വടകരയിലേക്ക് യാത്രയാക്കിയത്. സോഷ്യൽ മീഡിയയിലടക്കം വീഡിയോ വലിയ തോതിൽ വൈറലായിരുന്നു. ഇപ്പോളിതാുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു

കുറിപ്പിങ്ങനെ

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ UDF സ്ഥാനാർത്ഥി പട്ടിക കണ്ടില്ലേ? ഒരേ ഒരു വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നതിനെ റിപ്പീറ്റടിച്ച് ഇടം കൊടുത്തു. സോണിയാഗാന്ധി ദില്ലിയിലിരുന്നു കൊണ്ട് പുലമ്പുന്ന ’30 ശതമാനം വനിതാസംവരണ തത്വ’മെന്ന ഏട്ടിലെ പശു ഇത്തവണയും പുല്ല് തിന്നു തുടങ്ങിയിട്ടില്ല എന്നർത്ഥം. കഴിഞ്ഞ ലക്കം കൂടി വായിക്കുമല്ലോ….

വടകരയിൽ ഷമാ മുഹമദിനെ പരിഗണിക്കാതിരുന്നതിന്, പാർട്ടിയിൽ ആരുമല്ല ഷമാ മുഹമദ് എന്നാണ് സുധാകരൻ പറയുന്നത്. സ്വന്തം ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനമുള്ളവൻ എം.പി ആവാൻ കൈയും കാലമിട്ടടിച്ച് ഓടി നടപ്പാണ്. കഴിവുള്ള കോൺഗ്രസ് വനിതാ പ്രവർത്തകരിൽ ഒരാൾക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ സുധാകരനും തോന്നിയില്ല.

ഇനി ഒരു കഥ പറയാം. ഞാൻ തന്നെ ഇപ്പോൾ എഴുതിയുണ്ടാക്കുന്ന കഥയാണ്. സമകാലീകപ്രസക്തിയുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ചു വായിക്കുമല്ലോ…… കഥാന്ത്യം ചോദ്യങ്ങളുണ്ട്. അതുകൊണ്ട് കൂടി ശ്രദ്ധിച്ചു വായിക്കുക. പ്ലീസ്.

ഒരിടത്തൊരിടത്തൊരു ഭർത്താവുണ്ടായിരുന്നു. മൂപ്പരുടെ ഭാര്യയ്ക്ക് മൂപ്പരെ കുറിച്ച് നല്ല മതിപ്പാണ്. സ്നേഹമുള്ളവൻ, കാണാൻ വിരൂപനല്ല, ചെറുപ്പമാണ്, വീട്ടിലെ കാര്യങ്ങളൊക്കെ അന്വേഷിക്കും ചെയ്തുവെക്കും. ഉൽപാദനശേഷിയുണ്ട് അതിനാൽ മക്കളെ ഉണ്ടാക്കിയിട്ടുണ്ട്. സെക്സിലൊക്കെ മൂപ്പർക്ക് നല്ല താൽപര്യമാണ്.. അങ്ങനെ എല്ലാം കൊണ്ടും ആ ഭാര്യയ്ക്ക് ഒരു നല്ല പാക്കേജാണ് ആ ഭർത്താവ്.

എന്നാൽ ഭർത്താവിന് പുതിയ പുതിയ സ്ത്രികളെ പരീക്ഷിക്കാൻ ഇഷ്ടമുള്ളവനാണ്. അങ്ങനെയിരിക്കെ ഭർത്താവിൻ്റെ മാതാപിതാക്കൾ പറയുന്നു അവർക്ക് വേണ്ടപ്പെട്ട ഒരു കുടുംബത്തിലെ പെൺകുട്ടിക്ക് വിവാഹമൊന്നും ശരിയാവുന്നില്ല, മറ്റൊരാൾ ശരിയാവുമോ എന്ന് പരിശോധിക്കുന്നത് വലിയ റിസ്കാണ് അതിനാൽ മകൻ ആ പെൺകുട്ടിയെ വിവാഹം കഴിച്ച് അവൾക്ക് കുട്ടികളെ ഉണ്ടാക്കി കൊടുക്കണം, അവർക്ക് ഒരു ജീവിതം സെറ്റാക്കി നീയും കളറായി ജീവിതം അടിച്ചു പൊളിച്ച് ജീവിക്ക് … എന്ന്. ഭർത്താവിൻ്റെ ഒറിജിനൽ ഭാര്യ കരച്ചിലോട് കരച്ചിലായി. എന്നിട്ടും ഭർത്താവ് പിന്നോട്ടില്ല. പറഞ്ഞല്ലോ, ഭർത്താവ് യോഗ്യനാണ്. ഉൽപാദനശേഷിയുണ്ട്, സെക്സിലൊക്കെ മൂപ്പർക്ക് നല്ല താൽപര്യമാണ്. മാതാപിതാക്കളുടെ അനുസരണയുള്ള പുത്രനാണ് എന്ന മേലങ്കി എടുത്തുടുത്ത് ഭർത്താവ് രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ്. ഇനിയാണ് ചോദ്യശരങ്ങൾ!

ഓൾറെഡി കെട്ടിയോളും കുട്ടിയോളും ഉള്ള ഒരുത്തനെ രണ്ടാമത്തെ പെൺകുട്ടി ഭർത്താവായി സ്വീകരിക്കുമോ? അവൻ്റെ ഉൽപാദനശേഷി അവൾക്ക് വേണമോ വേണ്ടയോ? സെക്സിലുള്ള അവൻ്റെ താൽപര്യം അവളെ ആകർഷിക്കുമോ? അവനുമായുള്ള ബീജസങ്കലനം നടന്നാൽ തന്നെ അത് അവൾക്ക് അമ്മയാവാൻ ഉപകരിക്കുമോ? ഈ ചോദ്യങ്ങൾക്ക് യെസ് എന്നാണ് മറുപടി എങ്കിൽ, ഭർത്താവിൻ്റെ ഒറിജിനൽ ഭാര്യയുടെ ഭാവി എന്താണ്? അവൾക്ക് ഒരു പുതിയ പങ്കാളിയെ കണ്ടെത്തി കൊടുക്കാൻ ഈ ഭർത്താവ് മുൻകൈയെടുക്കുമോ? തൻ്റെതല്ലാത്ത കുറ്റത്തിന് ദാമ്പത്യം നഷ്ടപ്പെട്ട ഒറിജിനൽ ഭാര്യയുടെ സംരക്ഷണചുമതല ഭർത്താവിൻ്റെ മാതാപിതാക്കൾ ആരെ എൽപിക്കും? ഭർത്താവിൻ്റെ മാതാപിതാക്കൾ കണ്ടെത്തി കൊണ്ടുവരുന്ന പുതിയ ഭർത്താവിനെ സ്വീകരിക്കാൾ ഒറിജിനൽ ഭാര്യ തയ്യാറാവുമോ?

തീർന്നില്ല; ഭർത്താവ് രണ്ടാമത്തെ പെൺകുട്ടിയുമായി സെക്സിൽ ഏർപ്പെടുകയും ബീജസങ്കലനം നടത്തുകയും എന്നാൽ അതിൽ ആ പെൺകുട്ടി ഗർഭം ധരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് പരിണമിക്കുന്നത് എങ്കിൽ,സെക്സിലുള്ള താൽപര്യവും ഉൽപാദനശേഷിയുമുള്ള ബീജസങ്കലന ആയുധം ഭർത്താവ് രണ്ടാമത്തെ പെൺകുട്ടിയിൽ നിന്ന് വേർപെടുത്തി ഒറിജിനൽ ഭാര്യയുടെ ശരീരത്തിൽ കൊണ്ടുപോയി ഘടിപ്പിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവുമോ?

സെക്സിൽ താൽപര്യമുള്ളവനായത് കൊണ്ടും ഉൽപാദനശേഷിയുള്ളവനായത് കൊണ്ടും സ്നേഹനിധിയായ ഭർത്താവായത് കൊണ്ടും മാതാപിതാക്കളോട് അനുസരണാശീലമുള്ളവനായത് കൊണ്ടും ഇനിയെത്ര പെൺകുട്ടികൾക്ക് ജീവിതം കൊടുക്കാനുണ്ട് ഈ ഭർത്താവിന്? അങ്ങനെ നിരവധിയായ ചോദ്യങ്ങൾ, ഉത്തരം തേടേണ്ടുന്ന ചോദ്യങ്ങൾ.

വടകര നിയോഗമണ്ഡലത്തിലേക്ക് പാലക്കാട് നിന്ന് സിറ്റിംഗ് എം.എൽ.എ ഷാഫി പറമ്പിലിനെ കെട്ടിയെടുത്ത് കൊണ്ടുവന്ന് ഇറക്കുകയാണ്. പാലക്കാടുള്ള ജനം മുഴുവൻ കരച്ചിലോട് കരച്ചിലാണ് പോലും. നാലും മൂന്നും ഏഴ് പേര് നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെ നിന്ന് മോങ്ങുന്നതിനെയാണ് കുന്തം വിഴുങ്ങി കൊങ്ങി അണികളും പേയ്ഡ് ജർണലിസ്റ്റുകളും വികാരനിർഭരമായ യാത്രയയപ്പ് എന്ന് കൊട്ടിഘോഷിക്കുന്നത്. ഒരു തരത്തിൽ നോക്കിയാൽ പാലക്കാട്കാരുടെ അവസ്ഥ വളരെ എക്സൈറ്റിംഗാണ്.

ഷാഫിയുമായുള്ള ബീജസങ്കലനത്തിൽ വടകര ഗർഭം ധരിച്ചില്ലെങ്കിൽ, സെക്സിൽ തൽപരനായ, സ്നേഹനിധിയായ ഭർത്താവ് തിരിച്ചു വരുമ്പോൾ ഉത്തമകുലസ്ത്രിയായി നിന്ന് അവനെ തിരികെ വരവേൽക്കാം. വടകരയിൽ ഷാഫിയുടെ ഉൽപാദനശേഷി ഫലം കണ്ടാൽ പാലക്കാട്കാർക്ക് പുതിയൊരുത്തൻ്റെ കൂടെ നാട്ടുനടപ്പോടെ തന്നെ ഭാര്യയായി കഴിയാം. ശൂപ്പർ ഡൂപ്പർ ഓഫർ!ഫീലിംഗ്: വോവ് പാലക്കാട് വോവ്വ് ! ഓവ്വ്സം ചാൻസ്, ഗാൽ!