നുസ്രത്ത് ജഹാൻ വയനാട്ടിൽ രാഹുൽ ​ഗാന്ധിക്കെതിരെ മസ്തരിക്കും, പ്രഖ്യാപനം ദില്ലിയിൽ

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യാ​ പ്രസിഡന്റ് നുസ്രത്ത് ജഹാൻ മൽസരിക്കും. എൻ ഡി എ മുന്നണിയിലെ ഘടക കക്ഷിയാണ്‌ റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ. ദില്ലിയിൽ കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയാണ്‌ രാഹുൽ ഗാന്ധിക്കെതിരെ നുസ്രത്ത് ജഹാൻ മൽസരിക്കും എന്ന് പ്രഖ്യാപിച്ചത്. രാംദാസ് അത്താവലെ റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റും നരേന്ദ്ര മോദി മന്ത്രിസഭയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമാണ്‌

രാഹുൽ ഗാന്ധിക്കെതിരെ മുസ്ളീം സമുദായത്തില്പെട്ട വനിതാ സ്ഥനാർഥിയെ തന്നെ രംഗത്ത് ഇറക്കുകയാണ്‌. നുസ്രത്ത് ജഹാൻ കോഴിക്കോട് സ്വദേശിയും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായ വനിതാ നേതാവുമാണ്‌.

ഇതുമായി ബന്ധപ്പെട്ട് നുസ്രത്ത് ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നിട്ടുണ്ട്. റിപ്ബളിക്കൻ പാർട്ടി എക്സിക്യുട്ടീസ് കമിറ്റിയിൽ വയനാട് മൽസരിക്കാൻ തന്നോട് നിർദ്ദേശിച്ചതായും വയനാട്ടിലേക്ക് ഉടൻ താൻ എത്തും എന്നും നുസ്രത്ത് ജഹാൻ വ്യക്തമാക്കി. വയനാട് മണ്ഡലത്തിൽ വികസനോന്മുഖ കേരളത്തിനുവേണ്ടി രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുക എന്ന ദൗത്യം ഏൽപ്പിച്ചു. പുതിയയൊരു വയനാടിനുവേണ്ടി, വികസനോന്മുഖ കേരളത്തിനുവേണ്ടി, എൻ.ഡി.എ സർക്കാരിനു വേണ്ടി ഞാനും എന്റെ സഹപ്രവർത്തകരും ഇനി വയനാട്ടിലേക്ക് എന്നും നുസ്രത്ത് പറയുന്നു..

എൻ ഡി എയുടെ ഘടക കഷിയായ റിപബ്ളിക്കൻ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്തിന്റെ സ്ഥനാർഥിത്വ പ്രഖ്യാപനം നരേന്ദ്ര മോദിയുടെയും കേന്ദ്ര ബിജെപി നേതൃത്വത്തിന്റെയും അറിവോടെ ആണ്‌ എന്ന് തന്നെയാണ്‌ കരുതുന്നത്. കാരണം കേന്ദ്ര മന്ത്രി തന്നെയാണ്‌ വയനാട്ടിലെ സ്ഥനാർഥി പ്രഖ്യാപനം നടത്തിയത്. റിപബ്ളിക്കൻ പാർട്ടി ദേശീയ ജനറൽ സിക്രട്ടറി രാജീവ് മേനോൻ ഉൾപ്പെടെ ഉള്ളവർ നാഷ്ണൽ എക്സിക്യുട്ടീവിൽ പങ്കെടുത്തു