കേരളത്തിന് പിന്നാലെ കർണാടകയിലും ജോഡോ യാത്രയുടെ ഫ്ലക്സ് ബോർഡിൽ സവർക്കറുടെ ചിത്രം

ഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടയില്‍ കര്‍ണ്ണാടകയില്‍ സവര്‍ക്കറുടെ ചിത്രം പതിച്ച ബോര്‍ഡ്. രാഹുല്‍ ഗാന്ധിയുടെയും സവര്‍ക്കറുടെയും ചിത്രങ്ങള്‍ ഈ ബോര്‍ഡില്‍ കാണുവാന്‍ സാധിക്കും. അതേസമയം ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ സവര്‍ക്കര്‍ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹത്തിന്റെ സംഭാവനകളും ലോകവീക്ഷണവും ആര്‍ക്കും നിക്ഷേധിക്കുവാന്‍ കഴിയില്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

അതേസമയം നാഭാ ജയിലിലെ കഷ്ടതകള്‍ സഹിക്കാന്‍ കഴിയാതെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കിയത് ഭീരുവായ നെങ്രുവാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ പ്രചാരണാര്‍ഥം കര്‍ണാടകയിലെ മണ്ഡ്യയില്‍ സ്ഥാപിച്ച ഫ്‌ലക്‌സിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്. രാഹുല്‍ ഗാന്ധിക്കും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിനും ഒപ്പമാണ് സവര്‍ക്കറുടെ ചിത്രം.

കോണ്‍ഗ്രസ് ശാന്തി നഗര്‍ എംഎല്‍എ അഹമ്മദ് ഹാരിസിന്റെ പേരും ബോര്‍ഡിലുണ്ട്. മുമ്പ് കേരളത്തിലും സമാനമായ വിവാദം ഉണ്ടായിരുന്നു. കേരളത്തില്‍ ആലുവയില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇത് വിവാദമായതോടെ ബോര്‍ഡ് എടുത്തുമാറ്റുകയായിരുന്നു.