ഇനി ശരണ്യയെ പഴയ അതേ പ്രസരിപ്പോടെ സ്ക്രീനിനു മുന്നിൽ എത്തിക്കണം- സീമ ജി നായർ

കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തുന്നെന്ന വാർത്ത ആരാധകരെ സന്തോഷത്തിലാക്കിയിരുന്നു.കഴിഞ്ഞ ഏപ്രിലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.തുടർന്ന് കോതമംഗലം പീസ്വാലി ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു.ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി.തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാമ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് വീടകവീട്ടിൽ കഴിഞ്ഞസ ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.

ശരണ്യക്ക് ജീവിതത്തിലും അഭിനയ രംഗത്തേക്കും തിരികെ വരാനുള്ള ഊർജ്ജം പകുത്തു നൽകുന്ന വാക്കുകളുമായി എത്തുകയാണ് നടി സീമ ജി നായർ.ശരണ്യയുടെ ആത്മവിശ്വാസമുള്ള വാക്കുകൾ ഓരോന്നായി എടുത്തു പറഞ്ഞു കൊണ്ടായിരുന്നു അഭിനയ രംഗത്തേക്കുള്ള ശരണ്യയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്ന നടി സീമ ജി നായർ കാര്യങ്ങൾ വിവരിച്ചത്.

ഇനി ശരണ്യയെ പഴയ അതേ പ്രസരിപ്പോടെ സ്ക്രീനിനു മുന്നിൽ എത്തിക്കണം. അസുഖമൊക്കെ മാറി ജീവിതത്തിലേക്ക് മടങ്ങി വരുന്നുവെന്ന് അറിഞ്ഞപ്പോൾ ഏറെപ്പേരും ചോദിച്ചത് എന്നാണ് സ്ക്രീനിൽ കാണാൻ കഴിയുക എന്നാണ്. ഞാനെങ്ങും പോയിട്ടില്ല ഇവിടെ തന്നെയുണ്ട്‌. അഭിനയിക്കാൻ എനിക്കിപ്പോഴും കൊതിയാണ്. എന്നെ വിളിച്ചാൽ നല്ല വേഷം കിട്ടിയാൽ ഞാൻ തീർച്ചയായും അഭിനയിക്കും. അഭിനയിക്കാൻ ആഗ്രഹമുള്ളപ്പോഴെല്ലാമണല്ലോ അസുഖം വന്നത്. പുതിയ ആളുകളൊക്കെ വന്നു അഭിനയിച്ചു പോകട്ടെ ഞാൻ ഇവിടെ തന്നെയുണ്ടാകും ഇനിയും അഭിനയിക്കാമല്ലോ എന്ന വിശ്വാസം എനിക്കുണ്ട് ഈ ആത്മവിശ്വാസവും ധൈര്യവും മാത്രം മതി ശരണ്യക്ക് തിരകെ വരാനെന്നും സീമ ജി നായർ പറയുന്നു