സ്‌കൂളിലെ പരാതിപ്പെട്ടിയിൽ നിന്ന് കിട്ടിയത് അധ്യാപകനെതിരായ പതിനാറ് പീഡന പരാതികൾ, പിന്നാലെ ഒളിവിൽ പോയി പ്രതി

മലപ്പുറം : വിദ്യാർത്ഥിക്കുകളുടെ പരാതികൾ അധ്യാപകരെ അറിയിക്കുന്നതിനായി സ്‌കൂളിൽ പരാതിപ്പെട്ടി സ്ഥാപിച്ചു. എന്നാൽ പെട്ടി തുടന്ന് പരാതികൾ വായിച്ച അധ്യാപകർ ഞെട്ടി. അദ്ധ്യാപകനെതിരെ 16 വിദ്യാത്ഥികൾ പരാതി എഴുതി ഇട്ടിരിക്കുന്നതായി കണ്ടെത്തി. കരുളായിയിൽ സ്‌കൂൾ അദ്ധ്യാപകനായ വല്ലപ്പുഴ സ്വദേശി നൗഷാർ ഖാനെതിരെ പതിനാറ് പീഡന പരാതികൾ ലഭിച്ചത്.

സ്‌കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഒരു വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ മാസം ഇരുപതിന് അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിദ്യാർത്ഥി മൊഴി നൽകിയിരിക്കുന്നത്. ഇതിനുപിന്നാലെ അദ്ധ്യാപകനെതിരെ പോക്‌സോ കേസെടുക്കുകയായിരുന്നു. പരാതി എഴുതിയിട്ട മറ്റ് വിദ്യാർത്ഥികളുടെയും മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും. കേസെടുത്തതിന് പിന്നാലെ അദ്ധ്യാപകൻ ഒളിവിൽ പോയി.

ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം പത്തനംതിട്ടയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടാനച്ഛനെതിരെ പോക്‌സോ കേസ്. പെണ്‍കുട്ടിയെ രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പ്രതി നിലവില്‍ വിദേശത്താണുള്ളത്. പ്രതിയായ രണ്ടാനച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് കുട്ടി മൊഴി

വീടിനുള്ളില്‍ കിടപ്പുമുറിയില്‍വെച്ച് പ്രതി തന്നെ ലൈഗികമായി ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്‌. സ്‌കൂളിലെ അധ്യാപകരോടാണ് കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെ സാഹചര്യം ചോദിച്ചുമനസ്സിലാക്കിയ അധ്യാപിക വിഷയം ചിറ്റാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.