കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രസംഗിക്കാൻ മൂന്ന് തവണ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു- ശശി തരൂർ

പത്തനംതിട്ട. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു കേരളമെമ്പാടും പോയി പ്രസംഗിക്കാന്‍ എന്ന് ശശി തരൂര്‍. ഇക്കാര്യം അദ്ദേഹം മൂന്നു തവണ തന്നോട് ആവശ്യപ്പെട്ടെന്ന് ശശി തരൂര്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയില്‍ താനും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും താന്‍ ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഡി സതീശനാണ് കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. വിഡി സതീശന്‍ ഇക്കാര്യം മൂന്നുതവണ തന്നോട് പറഞ്ഞു. എന്റെ പരിപാടിക്ക് വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ എന്ന് അറിയില്ല. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരെ അറിയിച്ച തീയതി അടക്കം കയ്യിലുണ്ട്.

പരാതി കൊടുത്താല്‍ അതിന് മറുപടി നല്‍കും. 14 വര്‍ഷമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല അദ്ദേഹം പറഞ്ഞു. എയും, ഐയും അല്ല ഇനി ഒന്നിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകേണ്ടതെന്നും താനൊരു വിഭാഗത്തിന്റെയും മെംബര്‍ അല്ലെന്നും തരൂര്‍ വ്യക്തമാക്കി.