സോഷ്യൽ മീഡിയയിൽ വന്ന് കാശ് ചോദിക്കാതെ അച്ഛനോട് വാങ്ങിച്ച് കൊടുക്കൂ, പ്രണവിന് വിമർശനം

മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാലും പ്രണവ് മോഹൻലാലും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവരാണ്. പ്രണവ് നായകനായെത്തിയ ഹൃ​ദയവും ആദിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടുമെല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം പുറത്തിറങ്ങിയതോടെ ആരാധകരും ഏറി. ചെറിയപ്രായത്തിൽ തന്നെ പ്രണവം പോകാത്ത രാജ്യങ്ങളുമില്ല. ഒറ്റയ്ക്കുള്ള യാത്രകളാണ് ഏറെയും. ഹിമാലയൻ വഴികളിലൂടെ കഠിനമായ സാഹസിക യാത്രകൾ നടത്തിയത് പല വിഡിയോകളിലൂടെ കണ്ടിട്ടുമുണ്ട്.

ഇപ്പോഴിത ആദ്യമായി വളരെ വ്യത്യസ്തമായൊരു കുറിപ്പ് സോഷ്യൽ‌മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ. പതിനഞ്ച് മാസം മാത്രം പ്രായമുള്ള നിർവ്വാൺ എന്ന കുഞ്ഞിന് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങിന്റെ ഭാ​ഗമായിരിക്കുകയാണ് ഇപ്പോൾ പ്രണവ് മോഹൻലാലും. പൊതുവെ ഇത്തരം കാര്യങ്ങൾ ഞാൻ ചെയ്യാറില്ല. പക്ഷെ ഇത് എനിക്ക് കൂടെ വ്യക്തിപരമായി അറിയാവുന്നതാണ്.’എല്ലാവരും തങ്ങളാൽ കഴിയുന്ന ചെറിയ സഹായങ്ങൾ ചെയ്യണം എന്നാണ് നിർവാണിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുറിപ്പ് പങ്കുവെച്ച് പ്രണവ് കുറിച്ചത്. പ്രണവിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ കമന്റുകളുമായി എത്തി.

സോഷ്യൽമീഡിയയിൽ വന്ന് ചോദിക്കാതെ പണക്കാരനായ അച്ഛനോട് ചോദിച്ച് വാങ്ങിക്കൊടുത്തുകൂടെ എന്നാണ് പ്രണവിനെ വിമർശിച്ച് വന്ന കമന്റുകളിൽ ഏറെയും. അച്ഛന്റെ കാശ് അച്ഛന്റെ കാശായി കാണുന്ന മക്കൾക്ക് പ്രണവിന്റെ കുറിപ്പ് കണ്ടാൽ‌ ഒന്നും തോന്നില്ല. അച്ഛന്റെ അധ്വാനം മുഴുവൻ എനിക്കുള്ളതാണെന്ന് കരുതുന്ന കിഴങ്ങുകൾക്കും മരവാഴകൾക്കും പോസ്റ്റ് കണ്ട് നിനക്ക് അച്ഛന്റെ കൈയ്യിൽ നിന്നും മേടിച്ച് കൊടുത്തുകൂടെയെന്ന് ചോദിക്കാം. പ്രണവ് പോസ്റ്റ് ചെയ്തത് കൊണ്ട് കുറ്റം പറയാൻ വന്നവരോട് ഒന്ന് ചോദിച്ചോട്ടെ…. ഇതിപ്പോൾ വേറെ രീതിയിൽ അറിഞ്ഞാലും മനുഷ്യത്വം ഉള്ളവർ പറ്റുന്ന പോലെ സഹായിക്കില്ലേ. ഇതിന് മുമ്പും സഹായിച്ചിട്ടില്ലേ. ഒരു കുഞ്ഞിൻ്റെ ജീവന് വേണ്ടി അല്ലേ അത് പോലും ആരും ചിന്തിക്കുന്നില്ലല്ലോ നാളെ നമ്മൾക്കും ഈ അവസ്ഥ വന്നാൽ എന്ത് ചെയ്യും.

‘സിനിമ കണ്ടും അല്ലാതെയും എത്രയോ പൈസ അനാവശ്യമായി ചിലവാക്കുന്നു. ഇതിന് വേണ്ടി ഒരു നിസാര തുക എങ്കിലും കൊടുക്കുക. നിങ്ങൾ മൂലം ഒരു അമ്മക്കും അച്ഛനും അവരുടെ കുഞ്ഞിനെ തിരിച്ച് കിട്ടില്ലേ…. അത് ഓർക്കുക ബാക്കി നിങ്ങളുടെ ഇഷ്ടം.’ ‘മനസ് ഉളളവർ സഹായിക്കുക’ എന്നാണ് പ്രണവിനെ അനുകൂലിച്ച് പ്രേക്ഷകരിൽ ഒരാൾ കുറിച്ചത്. ടൈപ് 2 എസ് എം ഐ രോഗമാണ് നിർവാൺ എന്ന കുഞ്ഞ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഈ അപൂർവ്വ രോഗത്തിന് രണ്ട് വയസിന് മുമ്പെ എടുക്കേണ്ട മരുന്നുണ്ട്. അത് ഇന്ത്യയിൽ ഇല്ല. വിദേശത്ത് നിന്ന് അത് എത്തിക്കാൻ പതിനേഴര കോടി രൂപ വേണം. അത് സ്വരുക്കൂട്ടുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. ഒമ്പത് മാസത്തിനുള്ളിൽ ആ മരുന്ന് കുഞ്ഞിന്റെ ശരീരത്തിൽ എത്തിയില്ലെങ്കിൽ അതിന് എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥ വരും. ഇതിന് മുമ്പും ഇതിലും വലിയ തുക കണ്ടെത്തി വലിയ രീതിയിലുള്ള ജീവൻ രക്ഷാ പ്രവർത്തനം നടത്തിയിട്ടുണ്ട് കേരളം.