കോവിഡിനിടെ പറന്നെത്തിയെങ്കിലും ഏകമകനെ ഒരു നോക്ക് കാണാനാവാതെ യാത്രയായി ദമ്പതികള്‍

അരുണ്‍, കെ സി ബാബു, മേരി ബാബു

കൊല്ലം: ലോക്ക് ഡൗണ്‍ നീട്ടിയതോടെ പലരും പലയിടത്തും കുടുങ്ങിയിരിക്കുകയാണ്. നാട്ടില്‍ കഴിയുന്ന ഉറ്റവരെയും ഉടയവരെയും പലര്‍ക്കും കാണാന്‍ പോലും സാധിക്കുന്നില്ല. ജീവന്‍ പോയാല്‍ പോലും ഉറ്റവരെ കാണാന്‍ സാധിക്കാത്തവരുണ്ട്. സുഖമില്ലാതെ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു അരുണ്‍ ബാബു. എന്നാല്‍ ലോക്ക് ഡൗണ്‍ തുടര്‍ന്നതോടെ ആ യാത്ര മുടങ്ങി. ഒടുവില്‍ ദുബയില്‍ നിന്നും കഴിഞ്ഞ ദിവസം അരുണ്‍ നാട്ടില്‍ എത്തിയപ്പോഴേക്കും അമ്മയും അച്ഛനും കണ്ണീരോര്‍മ്മ ആയി മാറിയിരുന്നു.

ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് അരുണിന് അമ്മയുടെയും അച്ഛന്റെയും മരണ വിവരം അറിയേണ്ടി വന്നത്. ഏകമകനെ ഒരുനോക്കു കാണാന്‍ ആഗ്രഹിച്ചെങ്കിലും ആ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. അരുണ്‍ ദുബായില്‍ നനിന്നും നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ കാരണം അരുണിന്റെ പിതാവ് മരിച്ചു. തിങ്കളാഴ്ചയാണ് അരുണ്‍ നെടുമ്പാശേരി വിമാന താവളത്തില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ നാട്ടില്‍ എത്തിയെങ്കിലും കൊല്ലം നഗരത്തിലുള്ള ഹോട്ടലില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഇതിനിടെ അച്ഛനെ കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഞായറാഴ്ച അരുണിന്റെ പിതാവ് രാമന്‍കുളങ്ങര കോലക്കല്‍ വീട്ടില്‍ റിട്ട എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കെ സി ബാബു മരിച്ചത്. 73 വയസായിരുന്നു.

അരുണിന്റെ അമ്മ മേരി വീഴ്ചയില്‍ ഇടുപ്പിന് പൊട്ടലുണ്ടായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടാം തീയതി അമ്മ മേരിയും മരിച്ചു. ബാബുവിന്റെ മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് 12ന് തേവള്ള് സെന്‍ര് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.