സാറ്റിന്‍ ഗൗണില്‍ സുന്ദരിയായി സോനം കപൂര്‍; തരംഗമായി ചിത്രങ്ങള്‍

ബോളിവുഡിലെ താര പുത്രിമാരില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടന്‍ അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍. സോനം കപൂറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മഞ്ഞഗൗണില്‍ സ്‌റ്റൈലിഷ് ലുക്കില്‍ അതിസുന്ദരിയായാണ് താരം എത്തുന്നത്. ഗൗണിന് ചേരുന്ന കളറില്‍ തന്നെയുള്ള നെക്ലേസും താരത്തിന്റെ ഭംരി വര്‍ധിപ്പിക്കുന്നു.

 

View this post on Instagram

 

A post shared by Mallika Bhat (@mallika_bhat)

സാറ്റിന്‍ തുണിയില്‍ ഒരുക്കിയ അതിമനോഹരമായ ഗൗണാണ് സോനം കപൂര്‍ ധരിച്ചിരിക്കുന്നത്. അരഭാഗം വരെ നീളുന്ന നെക് ലൈനും വര്‍ക്കുകളോടുകൂടിയ ഹൈനെക്കുമാണ് ഗൗണിന്റെ ആകര്‍ഷണീയത. അരയില്‍ കറുത്ത ബെല്‍റ്റ് ധരിച്ചിരിച്ചിരിക്കുന്നത് ഗൗണിന് കൂടുതല്‍ ഭംഗി നല്‍കുന്നു. ഫ്രഞ്ച് ഡിസൈനര്‍ സ്റ്റീഫന്‍ റോളണ്ടാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mallika Bhat (@mallika_bhat)

 

View this post on Instagram

 

A post shared by Mallika Bhat (@mallika_bhat)