10 സിനിമയില്‍ അഭിനയിച്ചാല്‍ കിട്ടുന്ന ഫീല്‍, സൂരജ് പറയുന്നു

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയിരിക്കുകയാണ് സൂരജ്. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ചുകൊണ്ടാണ് സൂരജ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ കടന്നു കൂടിയത്. സോഷ്യല്‍ മീഡിയകളിലും സൂരജ് സജീവമാണ്. അദ്ദേഹം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും കുറിപ്പുകളും വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ആരാധികയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.

നസീര്‍ സര്‍, സത്യന്‍ മാഷ് കാലഘട്ടത്തില്‍ അവരുടെ ആരാധികമാര്‍. ഇന്നിപ്പോള്‍ എന്റെ മുന്നില്‍ നില്‍ക്കുന്ന അമ്മ. ഈ കാലഘട്ടത്തില്‍ എന്നെ സ്‌നേഹിക്കുമ്പോള്‍ ഞാന്‍ ആരോടൊക്കെയാണ് കടപ്പാട് പറയേണ്ടത്. 10 സിനിമയില്‍ അഭിനയിച്ചാല്‍ കിട്ടുന്ന ഫീല്‍. ഒരു സീരിയലില്‍ എനിക്ക് കിട്ടിയെന്നായിരുന്നു സൂരജ് കുറിച്ചത്.

നേരത്തെ ആരാധകന് സര്‍പ്രൈസ് കൊടുത്തതിനെക്കുറിച്ച് പറഞ്ഞും സൂരജ് രംഗത്ത് എത്തിയിരുന്നു. ചങ്ക്, ചങ്കിടിപ്പ്, my blood… Ettan.. എന്നൊക്കെ പറഞ്ഞാല്‍ അത് അറിയാതെ പോകാമോ.. ഒരു ആരാധകന്‍, ആരാധിക അവരുടെ സ്‌നേഹം.. അതൊക്കെ അനുഭവിക്കുക ചെറിയ ഒരു കാര്യമല്ല ലൈഫില്‍ ഏറ്റവും വലിയ കാര്യമാണ് എനിക്കെന്നും സൂരജ് വ്യക്തമാക്കിയിരുന്നു.

സെല്‍ഫി ചോദിക്കാന്‍ മടിവേണ്ട. എന്തകിലും പറയോ ഇഷ്ടവുമോ എന്ന ഭയം വേണ്ട..കാരണം… മുന്‍പ് പറഞ്ഞാലോ.. ഏട്ടന്‍..blood.. എന്നൊക്കെ.. പിന്നെ ഞാന്‍ പറയണ്ടലോ… അപ്പോള്‍ എന്റെ ആരാധകന് ഞാന്‍ കൊടുത്ത ഒരു സര്‍പ്രൈസ് ആണ് ഈ വീഡിയോയെന്നുമായിരുന്നു സൂരജ് കുറിച്ചത്.