ഏഷ്യാനെറ്റ് സൗദിയിൽ അറസ്റ്റിലായത് കമ്യൂണിസ്റ്റ്കാർക്കായി സൗദിയെ ഇകഴ്ത്തി കാട്ടിയതിന്‌, യു.എ.ഇയും കേസെടുത്തു

സൗദിയേകുറിച്ച് വ്യാജ വാർത്ത നല്കിയ ഏഷ്യാനെറ്റ് ഇപ്പോൾ ആ രാജ്യ ദ്രോഹ നടപടിക്ക് വിധേയമായിരിക്കുകയാണ്‌. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കർമ്മ ന്യൂസിനു ലഭ്യമായി. സൗദിയെ കുറിച്ച് ഏഷ്യാനെറ്റ് നല്കിയ വാർത്ത അവിടുത്ത് സി.പി.എം പോഷക സംഘടനയുമായി ബന്ധപ്പെട്ടായിരുന്നു ‌.ദുബൈയിലും രാജ്യ ദ്രോഹത്തിനു കേസെടുത്തിരിക്കുന്നു. മുമ്പ് ഇന്ത്യയിൽ പൗരത്വ നിയമ സമരത്തിൽ ഇതേ ചാനലിനെതിരെ രാജ്യദ്രോഹ നടപടി കേന്ദ്ര സർക്കാർ എടുത്തിരുന്നു. ഇപ്പോൾ ഗൾഫിലെ നടപടി ചാനലിന്റെ അന്തസിനേയും വിശ്വാസ്യതയേയും ചോദ്യം ചെയ്യുകയാണ്‌. ഇത്ര പക്ഷപാതമായി വാർത്തകൾ അവതരിപ്പിക്കുന്ന രീതി സമീപ നാളിലാണ്‌ ഈ ചാനൽ തുടങ്ങിയത്.

സംഘപരിവാറുകാർക്ക് എതിരെ എന്ന വിധത്തിൽ ഹിന്ദു സംഘടനകൾക്കെതിരെ ആക്രണം നടത്തുക എന്നത് കേരളത്തിലെ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഇടയിൽ കയറാനുള്ള ഏഷ്യാനെറ്റിന്റെ തന്ത്രം ആണ്‌ സമീപ കാലത്ത് കാണുന്നത്. ഈ ഭൂരിപക്ഷ രാഷ്ട്രീയ മനസിൽ കയറുന്ന നീക്കത്തിനിടെ ഹിന്ദു വിഭാഗത്തിൽ നിന്നുതന്നെ വൻ എതിർപ്പും ഇത്തരം മാധ്യമങ്ങൾ നേരിടുന്നു. കുറെ മാധ്യമങ്ങളും ഈ വഴിക്ക് കേരളത്തിലെ ഭൂരിപക്ഷ രാഷ്ട്രീയത്തിൽ കയറി പറ്റാൻ ബിജെപി യെ എതിർക്കുന്നതിനിടെ ഹിന്ദു വികാരത്തേയും വ്യാപകമായി ഹനിക്കുന്നു അന്നതും സത്യമാണ്‌.

സൗദിയിൽ ഏഷ്യാനെറ്റ് അറസ്റ്റിലാകാനുള്ള കാരണം, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കർമ്മ ന്യൂസിനു ലഭ്യമായി.

എല്ലാ രാജ്യങ്ങളിലും സി.പി.എമ്മിനു വിവിധ പ്രവാസി സംഘടനകളും ക്ളബുകളും, ചെറിയ ഗ്രൂപ്പുകളും ഉണ്ട്.

ഇത്തരത്തിൽ സൗദിയിലെ കമ്യൂണിസ്റ്റ് അനുഭാവ സംഘടനയായിരുന്നു ശക്തി തിയേർറ്റേഴ്‌സ് എന്ന മലയാളി പ്രവാസി സംഘടന. ഈ സംഘടനക്കായി ഏഷ്യാനെറ്റ് വാർത്ത പടച്ചുവിടുകയായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി അബുദാബിയുടെ ചുട്ടുപൊള്ളുന്ന ചൂടിൽ മരച്ചുവട്ടിൽ അന്തിയുറങ്ങിയിരുന്ന മലയാളികൾക്ക് അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ഇടപെടൽ സാന്ത്വനമായി എന്ന വ്യാജ വാർത്തയാണ് ഏഷ്യാനെറ്റ് ന്യൂസും ശക്തി തിയേർറ്റേഴ്‌സും ഗൂഢാലോചനയുടെ പടച്ച് വിട്ടത്.

യുഎഇയില്‍ 25000 കോടിയുടെ തട്ടിപ്പ്, പാലക്കാട് പ്രശാന്ത് മാങ്ങാട് പ്രമോദ് മാങ്ങാടും എവിടെ, കുരുക്ക് മുറുക്കി ദുബൈ പോലീസ്

ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ 5 പേരാണ്‌ സൗദിയിൽ അറസ്റ്റിലായത്. സൗദി പോലുള്ള രാജ്യത്ത് പട്ടിണി കിടക്കാനും മര ചുവട്ടിൽ കിടക്കാനും അധികൃതർ അറിഞ്ഞാൽ സമ്മതിക്കില്ല. അധികൃതരുടെ സഹായങ്ങൾ ഉടൻ എത്തും. മാത്രമല്ല അനേകം പ്രവാസി സംഘടനകളും ഉണ്ട്. ഇവരെ എല്ലാം അത്ഭുതപെടുത്തിയാണ്‌ ഏഷ്യാനെറ്റ് സൗദിയിലെ കൊടിയ പട്ടിണി വാർത്തയും മര ചുവട്ടിലെ ഉറക്കവും ഒക്കെ റിപോർട്ട് ചെയ്ത് പണി വാങ്ങിയത്

മാസങ്ങൾക്ക് മുൻപ് തന്നെ നാട്ടിൽ അവധിക്ക് റിപ്പോർ അരുണാണ്‌ വാർത്ത തയ്യാറാക്കിയത്. സൗദിയിൽ നിന്നും കമ്യൂണിസ്റ് അനുഭാവ സംഘടനായായ ശക്തി തിയേർറ്റേഴ്‌സിന്റെ പ്രസിഡന്റും മീഡിയ കോർഡിനേറ്ററഏഷ്യാനെറ് ന്യുസ് ക്യാമറാമാന്‍ സുജിത്ത് സുന്ദരേശന്‍, ഏഷ്യാനെറ് ന്യുസിലെ പ്രസാദ് എന്നിവർ അടക്കം 5 പേരാണ്‌ അറസ്റ്റിലായത്. രാജ്യദ്രോഹം ചുമത്തിയതിനാൽ സൗദി പോലീസ് ഗൗരവമായാണ്‌ കേസിനെ കൈകാര്യം ചെയ്യുന്നത്

ഇവർ ചേർന്ന് ദൃശ്യങ്ങൾ പകർത്തി നല്കിയത് ഗൾഫിലെ ഏഷ്യാനെറ്റ് റിപോർട്ടറായ അരുൺ തന്റെ കണ്ണൂർ കരിവെള്ളൂരിലെ വീട്ടിൽ ഇരുന്ന് എഡിറ്റ് ചെയ്ത് തയ്യാറാക്കി ഏഷ്യാനെറ്റ് സ്റ്റുഡിയോയിലേക്ക് നല്കുകയായിരുന്നു. അരുൺ കുമാർ മുൻ സി.പി.എം എം.എൽ.എയുടെ മകനാണ്‌. അരുൺ ആണ്‌ കേസിലെ ഒന്നാം പ്രതി. അരുണിനു ഇനി ഇതുമൂലം ഗൾഫിലേക്ക് മറ്റങ്ങാൻ ആകില്ല. മാത്രമല്ല ദുബൈയിലും അരുണിനെതിരെ കേസെടുത്തിട്ടുണ്ട്. അതും വ്യാജ വാർത്ത നല്കിയതിനാണ്‌.

ഈ അരുണ്‍ കുമാറാണ് ഇന്ത്യയുടെ ചരിത്രദൗത്യമായ വന്ദേഭാരത് മിഷനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കിയത്. ഇതും ഗള്‍ഫ് എന്ന് തെറ്റിദ്ധരിപ്പിച്ച്  കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമമായ കരിവെള്ളൂരിലിരുന്നാണ് റിപ്പോര്‍ട്ട് ചെയ്ത്.  ഇന്ത്യക്കെതിരെയുള്ള വ്യാജ വാര്‍ത്ത ഇയാള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിരവധി പേര്‍ ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ ഇരുന്നല്ലേ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതെന്ന് നിരവധി ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഇയാള്‍ മറുപടി നല്‍കാന്‍ തയാറായിട്ടില്ല.

ഗള്‍ഫില്‍ നിന്ന് ആരെങ്കിലും വിളിച്ചുപറയുന്നത് വാര്‍ത്തയാക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇങ്ങനെയാണ് അറസ്റ്റിലേക്ക് നയിച്ച വ്യാജവാര്‍ത്തയും പിറന്നത്. നേരത്തെ  ഖത്തര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചുവെന്നുള്ള വ്യാജവാര്‍ത്ത പിറന്നതും കരിവെള്ളൂരില്‍ നിന്നാണ്. സങ്കേതിക പ്രശ്നങ്ങള്‍ക്കൊണ്ടാണ് വിമാനം റദ്ദാക്കിയത്. എന്നാല്‍, ഇക്കാര്യം ഇന്ത്യന്‍ എംബസിയോടു പോലും ചോദിക്കാതെ ഇയാള്‍ വ്യാജവാര്‍ത്ത പടച്ചുവിടുകയായിരുന്നു. സിപിഎം മുന്‍ എംഎല്‍എ പി രാഘവന്റെ മകനായ അരുണ്‍ കുമാര്‍ ഗള്‍ഫിലാണെന്നുള്ള കള്ളം പറഞ്ഞാണ് പ്രതിദിനം ഏഷ്യാനെറ്റിലൂടെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത്.

ഇപ്പോൾ മുൻ സി.പി.എം എം.എൽ.എയുടെ മകനായ റിപ്പോർട്ടർ കേസ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.മുഖ്യമന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ഗൾഫിലെ വ്യവസായ പ്രമുഖനെ ഇടപെടീപ്പിച്ച് കേസിൽ നിന്ന് ഒഴിവാക്കാനുള്ള ചരട് വലികൾ അണിയറയിൽ സജീവമാണ്.കേസിൽ കൂടുതൽ അറസ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് ഇന്ത്യയിലും ഏഷ്യാനെറ്റിനെതിരെ രാജ്യ ദ്രോഹത്തിനു കേസ് കേന്ദ്ര സർക്കാർ കൈകൊണ്ടിരുന്നു. തുടർന്ന് 48 മണിക്കൂർ സമയം സം പ്രേക്ഷണം നിർത്തി വയ്ക്കാൻ ഉത്തരവിട്ടിരുന്നു. അന്ന് ഏഷ്യാനെറ്റിന്റെ സം പ്രേക്ഷണം നിലച്ചിരുന്നു. തുടർന്ന് മാപ്പ് പറഞ്ഞ് കേസിൽ നിന്നും ഇളവുകൾ വാങ്ങിക്കുകയായിരുന്നു. കാശ്മീരിൽ ധീര മരണം പ്രാപിച്ച ജവാന്മാരുടെ മരനത്തേ ആക്ഷേപിക്കുന്ന വിധത്തിൽ ദില്ലി റിപോർട്ട് വന്നതും ചാനലിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. അതും തെറ്റ് ഏറ്റു പറയുകയായിരുന്നു

കേരളത്തിൽ ഏഷ്യാനെറ്റ് മാത്രമല്ല മറ്റ് മാധ്യമങ്ങളും സ്വീകരിക്കുന്നത് ഒരേ നിലപാടാണ്‌. ബിജെപി സംഘപരിവാർ വ്ബിജെപി ഐരുദ്ധത പ്രചരിപ്പിക്കുമ്പോൾ പരിധികൾ കടന്ന് പലപ്പോഴും ഹിന്ദു വികാരത്തേയും ദേശീയതയേയും വൃണപ്പെടുത്തുന്നു.

ബിജെപി വിരുദ്ധരാണ്‌ കേരളത്തിൽ ഇടതും വലതും എന്നതിനാൽ ഏഷ്യാനെറ്റ് അടക്കം ആ ഭാഗത്തേക്ക് കൂടുതൽ കാഴ്ച്ചക്കാരെ ലഭിക്കാൻ നിലകൊള്ളുമ്പോൾ മറു പക്ഷത്തേ നന്നായി നോവിച്ച് ആസ്വദിക്കാനും മറക്കില്ല. കേന്ദ്ര സർക്കാരിനെയും ബിജെപി, സംഘപരിവാർ, ഹിന്ദു സംഘടനകൾ എന്നിവരെ വിമർശിച്ചാൽ ഇവരുടെ പേജുകളിൽ കാഴ്ച്ചക്കാർ ധാരാളം ഉണ്ടാകും. ഇത് പരമാവധി മുതലാക്കി കച്ചവട തന്ത്രം സ്വീകരിക്കുകയാണ്‌ സമീപകാലങ്ങളിൽ ഈ ചാനലും മാധ്യമവും.

മുമ്പ് ഏഷ്യാനെറ്റിനെ കേന്ദ്ര സർക്കാർ രാജ്യ ദ്രോഹത്തിനു കേസെടുത്ത് വിലക്കിയപ്പോൾ കുരച്ച് ചാടിയ ഇടതും വലതും, മുസ്ലീം സംഘടനകളും ഇപ്പോൾ സൗദിയിൽ ഒന്നും മിണ്ടുന്നില്ല. എല്ലാരും തലയും കുമ്പിട്ട് ഇരിക്കുന്നു. സൗദിയിലേതിനേക്കാൾ ഭീകരമായ ആരോപണമായിരുന്നു അന്ന് ഇന്ത്യയിൽ ഉണ്ടായത്. എന്നിട്ടും രാജ്യദ്രോഹത്തിനു ഏഷ്യാനെറ്റിനൊപ്പം ഇടതും വലതും അന്ന് കൂട്ട് നില്ക്കുകയായിരുന്നു.ഇപ്പോൾ കേരള സർക്കാരിനെ പരമാവധി പ്രമോട്ട് ചെയ്യലാണ്‌ ഈ ചാനൽ. യു.ഡി.എഫ് നേതാക്കളുടെ പ്രസ്ഥാവന പോലും കൊടുക്കുന്നില്ല. കഴിഞ്ഞ ദിവസം യു.ഡി.എഫിന്റ് അത്യന്നത നേതാവായ വി.ഡി സതീശനെതിരെ നടത്തിയ ഇടത് പക്ഷ സൈബർ ആക്രമണത്തിൽ ഈ ചാനലും കൂട്ട് കൂടിയതും മറ്റൊരു വിശേഷം. സൈബർ സഖാക്കൾ ആക്രമനം നടത്തും. ഏഷ്യാനെറ്റ് അത് എടുത്ത് വാർത്തയാക്കും. അതായിരുന്നു വി.ഡി സതീശന്റെ കാര്യത്തിലും ചെയ്തത്