ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ കുട്ടിയാണ് ജനിക്കാൻ പോകുന്നത്.. എല്ലാവരും എക്സൈറ്റ്മെന്റിലാണ്- ശ്രീലയ

സീരിയൽ ന‌ടി ശ്രീലയ രണ്ടാമതും വിവാഹിതായായത് അടുത്തിടെയാണ്. സിനിമ കുടുംബത്തിൽ നിന്നുമാണ് ശ്രീലയ അഭിനയത്തിലേക്ക് എത്തിയിരുന്നത്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമാണ് ശ്രീലയ. സീരിയലിൽ സജീവമായ ശ്രീലയ അഭിനയ ജീവിതം തുടങ്ങിയത് സിനിമയിലുടെയായിരുന്നു. കുട്ടിയും കോലും എന്ന സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയിലിൽ സജീവമാവുകയായിരുന്നു.

ഇപ്പോഴിതാ വാവ എത്താൻ പോകുന്നു എന്നറിഞ്ഞപ്പോൾ മുതൽ നാട്ടിലേക്ക് എത്തിയ വിശേഷങ്ങൾ വരെ പങ്കിടുകയാണ് ശ്രീലയ. വാക്കുകൾ, നവംബർ അഞ്ചിന് നാട്ടിലെത്തി. ഡെലിവെറിക്ക് വേണ്ടി വന്നതാണ്. ഭർത്താവും ഉണ്ടായിരുന്നു. രണ്ടാഴ്ചത്തെ ലീവ് എടുത്താണ് പുള്ളി വന്നത്. അങ്ങനെ ഇരുപതിന്‌ തിരിച്ചു പോയി. ഇനി ബേബി ആകുമ്പോഴേക്കും തിരികെ എത്തും. ജനുവരിയാണ് ഡ്യൂ ഡേറ്റ് പറയുന്നത്. പക്ഷേ അതിന് മുൻപേ കാണും എന്നാണ് പ്രതീക്ഷ. ക്രിസ്തുമസ്, ന്യൂ ഇയർ സമയം ആകുമ്പോഴേക്കും ഉണ്ണി എത്തും എന്നാണ് ഞങ്ങൾ കരുതുന്നത്. പ്രസവം ആദ്യം അവിടെ തന്നെ ആക്കാം എന്നായിരുന്നു പ്ലാൻ ചെയ്തത്. എന്നാൽ അഞ്ചാം മാസം ഒക്കെ ആയപ്പോൾ നാട്ടിലേക്ക് വരണം എന്നായി എനിക്ക്. അമ്മയുടെ ഒക്കെ അടുത്ത് വേണം എന്ന് തോന്നലുണ്ടായി. പിന്നെ ഞങ്ങളുടെ കുടുംബത്തിലെ തന്നെ ആദ്യത്തെ കുട്ടിയാണ് ജനിക്കാൻ പോകുന്നത്.. അതുകൊണ്ടുതെന്നെ എല്ലാവരും അതിന്റെ എക്സൈറ്റ്മെന്റിലാണ്. അങ്ങനെയാണ് നാട്ടിലേക്ക് പോരാൻ തീരുമാനിക്കുന്നത്.

മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ കൺമണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു. ശ്രുതി ലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രീലയ. 2017ലാണ് താരം ആദ്യമായി വിവാഹിതയായത്. ബഹ്റനിൽ സ്ഥിര താമസമാക്കിയ റോബിനാണ് ശ്രീലയയുടെ ഭർത്താവ്. അടുത്തിടെ രഹസ്യ വിവാഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞതിങ്ങനെയായിരുന്നു,

റോബിന്റെ വീട്ടുകാർ വിദേശത്ത് സെറ്റിൽഡാണ്. റോബിൻ ജനിച്ചതും വളർന്നതുമെല്ലാം ബഹറിനിലാണ്. വേണ്ടപ്പെട്ട പലർക്കും വിവാഹത്തിന് എത്താൻ കഴി‍ഞ്ഞില്ല. റോബിൻ അച്ചാച്ചന്റെ ചേച്ചി അമേരിക്കയിലാണ്. അവരൊന്നും വിവാഹത്തിൽ പങ്കെടുത്തില്ല. കോവിഡിന്റെ എല്ലാ പ്രോട്ടോകോളും സ്വീകരിച്ചു തന്നെയായിരുന്നു കല്യാണം. ചുരുക്കം പേരെ വിവാഹത്തിനുണ്ടായിരുന്നുള്ളൂ. ബോൾഗാട്ടി പാലസിലായിരുന്നു റിസപ്ഷൻ. മക്കളും ഭർത്താവുമൊക്കെയായി നല്ലൊരു കുടുംബജീവിതമാണ് ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട് റോബിൻ അച്ചാച്ചന്റെ കൂടെ ബഹ്റൈനിലേക്കു പോകാനാണ് പ്ലാൻ.’