പള്ളിയിൽ ക്യാമ്പിനെത്തിയ ശ്രേയയുടേത് കൊലപാതകം, പ്രതിയായ വികാരിയെ രക്ഷിച്ചത് കോടിയേരി

സണ്‍ഡേ സ്‌കൂള്‍ ക്യാമ്പിനെത്തിയ പന്ത്രണ്ടുകാരി ശ്രേയയുടെ മരണം കൊലപാതകമാണെന്നും പ്രതിയായ വികാരിയെ രക്ഷിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണെന്നും വർഷങ്ങൾക്കുശേഷം വെളിപ്പെടുത്തി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ രം​ഗത്ത്. സംഭവസമയത്ത് ക്രൈംബ്രാഞ്ച് ഐജിയായിരുന്നു ആര്‍. ശ്രീലേഖ. പ്രതി എത്ര ഉന്നതനാണെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടിയേരി വികാരിയെ സംരക്ഷിക്കുകയായിരുന്നു. കൃപാ ഭവന്‍ ലഹരിമുക്ത കേന്ദ്രം ഡയറക്ടറും സണ്‍ഡേ സ്‌കൂള്‍ ക്യാമ്പ് നടത്തിപ്പുകാരനുമായ ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്‍മുഖമാണ് പ്രധാന പ്രതിയെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിനെ താന്‍ അറിയിച്ചിരുന്നതായും എന്നാല്‍ തന്നെ ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റി മധ്യമേഖലാ ഐജിയായി നിയമിച്ച്‌ അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

2010 ഒക്ടോബര്‍ 17നാണ് ആലപ്പുഴ കൈതവന ഏഴരപ്പറയില്‍ ബെന്നിയുടെയും സുജയുടെയുടെയും മകളും ഏഴാം ക്ലാസുകാരിയുമായ ശ്രേയ കൊല്ലപ്പെട്ടത്. കുട്ടികള്‍ കിടന്നിരുന്ന മുറിയുടെ വാതില്‍ ഫാദർ മാത്തുക്കുട്ടി ബലമായി തള്ളിത്തുറന്നതിന്റെ വിരലടയാളം ലഭിച്ചിരുന്നു. ഇയാളാണ് പ്രതിയെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് തെളിവുകളും ലഭിച്ചു. എന്നാല്‍ ഇവയൊക്കെ പിന്നീട് അപ്രത്യക്ഷമായി. ശ്രേയയുടെ ചുണ്ടില്‍ കടിച്ച പാടുകളുണ്ടായിരുന്നു. ഒരാള്‍ ബലമായി കടിച്ച പാടുകളാണ് ഇതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ മൃതദേഹം കിടന്ന കുളത്തിലെ മീനുകള്‍ കടിച്ചതാകാമെന്നായിരുന്നു പ്രചാരണം. കുളം വറ്റിച്ച്‌ പരിശോധിച്ചപ്പോള്‍ ഒരു മീനിനെ പോലും ലഭിച്ചില്ലെന്നും ശ്രീലേഖ ശ്രേയയ്ക്ക് നീതി ലഭിക്കുന്നതിനായി നിയമയുദ്ധം തുടരുന്ന പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാലിനോട് വെളിപ്പെടുത്തൽ നടത്തിയത്.

സംസ്ഥാന പോലീസിൽ ചൂഷണത്തിന് ഇരയായത് നിരവധി വനിതകൾ എന്ന് തുറന്നതുപറഞ്ഞതിലൂടെ മുൻ ഡിഐജി യ്ക്ക് നേരെ ആരോപണം ഉയർത്തിയിരുന്നു. കേരള പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് ശ്രീലേഖ ഉന്നയിചത്ത . സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ല എന്നും ഒരു ഡിഐജി വനിതാ എസ്.ഐയെ ദുരുപയോഗം ചെയ്തത് തനിക്ക് നേരിട്ടറിയാമെന്നും ഇവർ വെളിപ്പെടുത്തുന്നു.സംസ്ഥാന പൊലീസില്‍ വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.പക്ഷെ ഇതൊന്നു സർവീസിൽ ഇരുന്നപ്പോൾ പറയാൻ ആ നട്ടെല്ല് അനുവദിച്ചില്ല എന്നത് അവർ ഇരുന്ന സ്ഥാനത്തിന് കൂടി അപമാനമെന്ന് പൊതു സമൂഹം വിലയിരുത്തുന്നു

ഡിഐജി പൊലീസ് ക്ലബില്‍ വന്നാല്‍ അവരെ വിളിപ്പിക്കുമെന്ന് വെളിപ്പെടുത്തിയ ശ്രീലേഖ, ഏത് പുരുഷ ഓഫീസറിനോടാണ് ഇക്കാര്യം അവര്‍ക്ക് പറയാന്‍ സാധിക്കുക എന്നും ചോദിക്കുന്നു. ഒരു സ്ത്രീയത് കൊണ്ടാണ് ഇരയാക്കപ്പെട്ട വനിതാ പോലീസ് അവർക്ക് സംഭവിച്ചത് തന്നോട് പറഞ്ഞതെന്നും ശ്രീലേഖ വ്യക്തമാക്കുന്നു. രാഷ്ട്രീയ പിന്‍ബലമുള്ള പൊലീസ് ഓഫീസര്‍മാര്‍ക്ക് അഴിമതി ഉള്‍പ്പെടെ എന്തുമാകാം. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ ഒരു മുഖ്യമന്ത്രി പരസ്യമായി പിന്തുണച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും ശ്രീലേഖ.
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും മുൻ ഡി.ജി.പി പ്രതികരിക്കുന്നു. ജയില്‍ ഡിജിപിയായിരിക്കേ ആലുവ ജയിലില്‍ നടന്‍ ദിലീപിന് നല്‍കിയത് റിമാന്‍ഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഫയര്‍ ഫോഴ്‌സ് ഡിജിപിയായിരിക്കേ യാത്രയയപ്പ് വേണ്ടെന്ന് വച്ചത് അതുവരെ നേരിട്ട അവഗണന കൊണ്ടാണെന്നും ഇവർ വിശദീകരിച്ചു.