സംസ്ഥാന ബജറ്റ് ഇന്ന്; വീട്ടുകരവും ഭൂമിയുടെ ന്യായവിലയും വർധിക്കും

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരളബജറ്റ് വെള്ളിയാഴ്ച ഒമ്പതിന് നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. വീട്ടുകരവും ഭൂമിയുടെ ന്യായവിലയും വർധിപ്പിക്കാൻ സാധ്യതയുണ്ട്. സർക്കാർസേവനങ്ങൾക്കും നിരക്ക് ഉയരും.

ക്ഷേമപെൻഷൻ 100 രൂപ കൂട്ടാനും സാധ്യതയുണ്ട്. മോട്ടോർവാഹനങ്ങളുടെ ചില നികുതികളും കൂട്ടിയേക്കാം. ഡിഎ കുടിശ്ശികയും ലീവ് സറണ്ടറും നൽകാത്തതിൽ ജീവനക്കാർ അസംതൃപ്തരാണ്. കർഷകരുടെ വരുമാനം കൂട്ടാനുള്ള ചില പദ്ധതികളും പ്രഖ്യാപിക്കും എന്നാണ് വിവരം.