ന്യൂയോര്‍ക്കിലെ ഗുരുദ്വാരയിലെത്തിയ ഇന്ത്യന്‍ അംബാസഡറെ വളഞ്ഞ് ഖലിസ്താന്‍ അനുകൂലികള്‍

ന്യൂയോര്‍ക്ക്. യുഎസ്സിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധുവിനെ വളഞ്ഞ് ഖലിസ്താന്‍ വിഘടനവാദികളെ അനുകൂലിക്കുന്നവര്‍. തരണ്‍ജിത്ത് ന്യൂയോര്‍ക്കിലെ ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് കാരണം തരണ്‍ജിത്താണെന്നാണ് ആരോപണം. അതേസമയം തരണ്‍ജിത് ഗുര്‍പത്വന്ത് സിങ് പന്നുവിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയതായും വിഘടനവാദികളെ അനുകൂലിക്കുന്നവര്‍ ആരോപിച്ചു.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഖലിസ്താന്‍ അനുകൂലികളുടെ പ്രതിഷേധം വിഡ്ഢിത്തരമാണെന്ന് ബിജെപി നേതാവ് മഞ്ജിന്ദര്‍ സിങ് സിര്‍സ പറഞ്ഞു. ഗുരുപുരബുമായി ബന്ധപ്പെട്ടാണ് തരണ്‍ജിത് ന്യൂയോര്‍ക്കിലെ ഗുരുദ്വാര സന്ദര്‍ശിച്ചത്. അവിടെ വെച്ച് അദ്ദേഹത്തെ ഖലിസ്താന്‍ അനുകൂലികള്‍ വളഞ്ഞു.

ഇതാണോ സിഖ് സമൂഹം മുന്നോട്ട് വെയ്ക്കുന്ന ആശയം എന്ന് അദ്ദേഹം ചോദിച്ചു. അതേസമയം നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.