മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജിന്റെ 41ാം ജന്മദിനാണിന്ന. സിനിമാ ലോകവും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട പൃഥ്വിയ്ക്ക്, രാജുവിന് ജന്മദിനാശംസകള് നേരുകയാണ്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാവുകയാണ്. പരുക്കില്‍ നിന്നുമുള്ള പൃഥ്വിയുടെ തിരിച്ചുവരവിനെക്കുറിച്ചാണ് സുപ്രിയ പോസ്റ്റില്‍ സംസാരിക്കുന്നത്. ഈയ്യടുത്താണ് പൃഥ്വിയ്ക്ക് ഷൂട്ടിനിടെ സാരമായി പരുക്കേല്‍ക്കുന്നത്. തുടര്‍ന്ന് ചികിത്സയ്ക്കായി ഇടവേളയെടുത്ത താരം സെറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
കാല്‍മുട്ടിലെ പരുക്കും തുടര്‍ന്നുള്ള റീഹാബുമൊക്കെയായ പ്രയാസമേറിയ മാസങ്ങളാണ് കടന്നു പോയത്. പക്ഷെ നീ ഇഷ്ടപ്പെടുന്നത് ചെയ്തു കൊണ്ട് സെറ്റിലേക്ക് തിരികെ വന്നിരിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ജന്മദിനാശംസകള് പി. ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച വര്‍ഷമാകട്ടെ ഇത്. ആടുജീവിതം മുതല്‍ സലാറും ബഡെ മിയ ഛോട്ടെ മിയ വരെ നീ ചെയ്തുവച്ചിരിക്കുന്നതെല്ലാം ലോകം കാണുന്നതിനായി കാത്തിരിക്കുന്നു’ എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.
കുറിപ്പിനൊപ്പം സുപ്രിയ പൃഥ്വിരാജിന്റെ കൂടെയുള്ള മനോഹരമായൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ‘വന്നത് ഒരുപക്ഷേ അച്ഛന്റെ മേല്‍വിലാസത്തില്‍ ആകാം, എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുന്നത് സ്വന്തമായി പടുത്തുയര്‍ത്തിയ സാമ്രാജ്യത്തിന് മുകളിലാണ്. അഭിനയവും സ്വഭാവവും എല്ലാം കുറ്റപ്പെടുത്തിയവരും പറഞ്ഞ കാര്യങ്ങളെ അളവില്ലാതെ ട്രോളിയവരും ഇന്ന് അസൂയയോടെ നോക്കി കാണുന്നു.
സ്വന്തം ഇന്റസ്ട്രിയുടെ തന്നെ ഭാവി അയാളിലൂടെ മാറ്റപ്പെടും എന്ന് വിശ്വസിക്കുന്നു. മലയാള സിനിമയെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നു. ആശംസിക്കാം തന്നോടൊപ്പം മലയാള സിനിമയേയും ഉയരങ്ങളില്‍ എത്തിക്കാന്‍ അയാള്‍ക്ക് സാധിക്കട്ടെ എന്ന്! ഒരായിരം ജന്മദിന ആശംസകള്‍ നേര്‍ന്നു കൊണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്.