പൃഥ്വിയുടെ പേര് മെലാഞ്ചി കൊണ്ടെഴുതി സുപ്രിയ

മലയാളികൾക്ക് സുപരിചിതയാണ് സുപ്രിയ മേനോനെ. നടൻ പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ ഇപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന നിർമ്മാതാവുമാണ്. ബി.ബി.സിയിലെ മുൻ റിപ്പോർട്ടർ കൂടിയാണ്. ജെനുസ് മുഹമ്മദിന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ 9 എന്ന ചിത്രത്തിലൂടെയാണ് നിർമാതാവായത്. ഇൻസ്റ്റഗ്രാമിലൂടെയായി വിശേഷങ്ങൾ പങ്കിട്ടെത്താറുണ്ട് സുപ്രിയ.

കയ്യിൽ പൃഥ്വിരാജിന്റെ പേര് മെലാഞ്ചി കൊണ്ടെഴുതി താരത്തിന്റെ ഭാര്യ സുപ്രിയ മേനോൻ. മൈലാഞ്ചി അണിഞ്ഞുള്ള ചിത്രങ്ങൾ സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ ഡിസൈനുകൾക്കൊപ്പമാണ് ഭർത്താവ് പൃഥ്വിരാജിന്റെ പേരും സുപ്രിയ വരച്ചു ചേർത്തത്. ഒരു ലവ് ചിഹ്നത്തിനുള്ളിലാണ് പൃഥ്വി എന്നെഴുതിയിരിക്കുന്നത്.

ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിനായി അൾജീരിയലിലാണ് പൃഥ്വിരാജ് ഇപ്പോൾ. സഹാറാ മരുഭൂമിയാണ് ലൊക്കേഷൻ. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.