കലി തീരാത്ത കേരള പോലീസ്; തലസ്ഥാനത്തെ കസ്റ്റഡി മരണം ക്രൂരമര്‍ദനത്തിന് ശേഷമെന്ന് ദൃക്‌സാക്ഷികള്‍ custodial death trivandrum kerala police

തിരുവനന്തപുരം: തിരുവല്ലയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച നെല്ലിയോട് സ്വദേശി സുരേഷ് കുമാറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ. custodial death trivandrum, custodial death kerala, suresh custodial death പോലീസ് വാഹനത്തിൽ വലിച്ചിഴച്ച് കയറ്റിയെന്നും ദൃക്സാക്ഷികൾ ആരോപിച്ചു.മരണവിവരം പുറത്തുവന്നതിനു പിന്നാലെ നാട്ടുകാർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയാണ്. കസ്റ്റഡി മരണമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.

സുരേഷിന്റേത് ലോക്കപ്പ് മർദ്ദനമാണെന്ന ബന്ധുക്കളുടെ ആരോപണം ശരിവെയ്‌ക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്നലെ രാത്രി തിരുവല്ലത്ത് വെച്ച് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.സുരേഷ് ഉൾപ്പെടെ അഞ്ചുപേരെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.

മരണത്തിന് പിന്നാലെ സുരേഷിന്റേത് കസ്റ്റഡിമരണമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച പോലീസ് ഹൃദയാഘാതമാണ് മരണകാരണം എന്ന് ചൂണ്ടിക്കാട്ടി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പിന്നീട് മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.