പൊരിവെയിലിൽ നിന്ന് കൈവീശി കുട്ടികള്‍, കാറില്‍ നിന്നിറങ്ങി ചോക്ലേറ്റ് നൽകി രാഷ്ട്രപതി

കൊല്ലം . തങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രപതിയെ ഒരു നോക്ക് കാണാൻ പൊരിവെയിലത്ത് കാത്ത് നിന്ന് രാഷ്ട്രപതിയുടെ കാറെത്തുമ്പോൾ ആർപ്പു വിളിച്ച് കൈവീശികാട്ടിയ കുട്ടികൾക്ക് കാർ നിർത്തി ഇറങ്ങി ചോക്ലേറ്റ് സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ കരുനാഗപ്പള്ളിയില്‍ വഴിയരികില്‍ കാത്തുനിന്ന കുട്ടികള്‍ക്കാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ചോക്ലേറ്റ് വിതരണം ചെയ്തത്. ‘വെൽക്കം’ പ്ലക്കാർഡുകളുമാണ് അവർ രാഷ്ട്രപതിയെയും കത്ത് നിന്നിരുന്നത്.

ദേശീയ പാതയിലൂടെ രാഷ്ട്രപതി കടന്നു പോകുന്നത് കാണാൻ റോഡിൻറെ ഇരു വശങ്ങളിലും നിരവധി സ്‌കൂള്‍ കുട്ടികള്‍ ആണ് കത്ത് നിന്നിരുന്നത്. കരുനാഗപ്പള്ളി യില്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി രാഷ്ട്രപതി കുട്ടികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു വരുന്നു. കുട്ടികള്‍ റോഡരികില്‍ പൊരിവെയിലിൽ കാത്തു നിന്ന് കൈവീശി കാണിക്കുന്നത് കണ്ടപ്പോള്‍ വാഹനം നിര്‍ത്താന്‍ രാഷ്ട്രപതി ആവശ്യപ്പെടുകയാ യിരുന്നു.

വാഹനം നിര്‍ത്തി തങ്ങളുടെ അടുത്തേക്കെത്തിയ രാഷ്ട്രപതിയെ കണ്ട് കുട്ടികള്‍ അമ്പരക്കുകയായിരുന്നു. ചോക്ലറ്റ് കിട്ടിയതോടെ ആവര്‍ക്ക് സന്താഷമായി. കുറച്ചു സമയം അവര്‍ക്കൊപ്പം ചിലവഴിച്ച ശേഷമാണ് ദ്രൗപതി മുര്‍മു തിരികെ വാഹനത്തിൽ കയറുന്നത്. ചോക്ലേറ്റ് കിട്ടിയ കുട്ടികള്‍ ഓരേ സ്വരത്തില്‍ ദ്രൗപദി മുര്‍മുവിനോട് നന്ദി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാവുന്നതാണ്. രാവിലെ അമൃതപുരി ആശ്രമം സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് നടന്ന കുടുംബശ്രീയുടെ രജതജൂബിലി ഉദ്ഘാടനത്തിലും രാഷ്ട്രപതി പങ്കെടുക്കുകയുണ്ടായി.