മലപ്പുറത്ത് ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു

മലപ്പുറം∙ കോട്ടുമലയിൽ സഹോദരിമാരായ രണ്ടു യുവതികൾ പുഴയിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി അലവിയുടെ മക്കളായ അജ്‌മല തസ്നി (21), മുബഷിറ (26) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടാണ് വേങ്ങര കോട്ടുമല കടലുണ്ടി പുഴയിൽ അപകടം നടന്നത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.  ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.