ആയുധവുമായി എത്തി, നിരവധി പേരെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്

ലണ്ടൻ : നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ വീടിനുള്ളിലേക്ക് വാഹനം ഇടിച്ച് കയറ്റുകയും സമീപമുള്ളവരെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത 36 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ വാളുപയോഗിച്ച് നിരവധി പേരെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമിയെ വാള്‍ സഹിതം ഹൈനോള്‍ട്ടില്‍നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു.

നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഇല്‍ഫോര്‍ഡിലെ ഹൈനോള്‍ട്ട് ട്യൂബ് സ്റ്റേഷന്‍ പൊലീസ് അടച്ചു. പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

‘പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഹൈനോള്‍ട്ട് ഭൂഗര്‍ഭ സ്റ്റേഷന്‍ അടച്ചു,’ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ എക്സില്‍ പോസ്റ്റ് ചെയ്തു. രണ്ട് പൊലീസ് ഓഫീസര്‍മാരുള്‍പ്പെടെയുള്ളവരെയാണ് ഇയാള്‍ ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ് അറിയിച്ചു.