രാജ രാജ ചോളന്റെ കാലത്ത് ഹിന്ദുമതംഇല്ല;ഹിന്ദു എന്ന നാമം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നത്- കമല്‍ ഹാസന്‍

രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം ഇല്ലായിരുന്നുവെന്ന് തമിഴ്‌നടന്‍ കമല്‍ ഹാസന്‍. ഹിന്ദു വെന്ന നാമവും മതവും എല്ലാം ബ്രീട്ടീഷുകാരുടെ സൃഷ്ടിയാണെന്നും കല്‍ ഹാസന്‍ പറഞ്ഞു. അതേസമയം സംവിധായകന്‍ വെട്രിമാരനും സമാനമായ പ്രസ്താവനയുമായി മുമ്പ് എത്തിയിരുന്നു. വെട്രിമാരന്റെ പ്രസ്താവനയെ കമല്‍ ഹാസന്‍ പിന്തുണയ്ക്കുകയും ചെയ്തു.

ശൈവം, വൈഷ്ണവം, സമനം എന്നീ വിഭാഗങ്ങളായിരുന്നു രാജ രാജ ചോളന്റെ കാലത്ത് ഉണ്ടായിരുന്നതെന്നും. എന്നാല്‍ പിന്നീട് ബ്രീട്ടീഷുകാരാണ് ഹിന്ദു എന്ന നാമം മതവും കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു. ഈ മൂന്ന് വിഭാഗക്കാരെയും ഒരു പേരില്‍ ആക്കുന്നതിന് വേണ്ടിയാണ് ഹിന്ദുവെന്ന പേര് നല്‍കിയതെന്നും തൂത്തുക്കുടിയെ ടൂട്ടികോറിന്‍ എന്നാക്കിയത് പോലെയാണ് ഇതെന്നും കമല്‍ ഹാസന്‍ പറുന്നു.

എട്ടാം നൂറ്റാണ്ടിലാണ് ആദിശങ്കരന്‍ ഷണ്മദ സ്തംഭനം രൂപീകരിച്ചത്. അക്കാലത്ത് മറ്റ് മതങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ചരിത്രത്തെ ആസ്പദമാക്കി നിര്‍മ്മിച്ച പൊന്നിയന്‍ സെല്‍വന്‍ എല്ലാവരും കണ്ട് ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാനമായ പ്രസ്താവന സംവിധായകന്‍ വെട്രിമാരനും നടത്തിയിരുന്നു. ഇന്ന് നമ്മുടെ ചിപ്‌നങ്ങള്‍ എല്ലാം നമ്മളില്‍ നിന്നും കവര്‍ന്നെടുക്കുകയാണ്. വള്ളുവരെ കാവിവത്കരിക്കുന്നു. രാജ രാജ ചോളനെ ഹിന്ദുവാക്കുന്നു. ഇതിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയണമെന്നും വെട്രിമാരന്‍ ആവശ്യപ്പെട്ടു. അതേസമയം കമല്‍ ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെ വിലയ വിമര്‍ശനമാണ് ഉയരുന്നത്.