ട്രംപ് – പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച​ മാറ്റങ്ങൾ കൊണ്ടു വരുമോ?

ട്രംപ് – പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച​ മാറ്റങ്ങൾ കൊണ്ടു വരുമോ? പു​ടി​നെ അമേരിക്കയിലേക്ക് ക്ഷണിച്ച് ട്രംപ്.

പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു വീ​ണ്ടും കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ട്രംപ്

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നെ അമേരിക്കയിലേക്ക് ക്ഷണിച്ചു പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രംപ്. അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കാ​ൻ പു​ടി​നെ ക്ഷ​ണി​ക്കാ​ൻ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ൺ ബോ​ൾ​ട്ട​ണോ​ട് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​താ​യും സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും. വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി സാ​റ സാ​ൻ​ഡേ​ഴ്‌സൺ അ​റി​യി​ച്ചു.സാ​റ സാ​ൻ​ഡേ​ഴ്സി​ന്‍റെ ട്വീ​റ്റി​നു പി​ന്നാ​ലെ ട്രം​പും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച് രംഗത്തുവന്നു. പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു വീ​ണ്ടും കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ട്രംപ്അറിയിച്ചു.

റ​ഷ്യ അ​മേ​രി​ക്ക​യു​മാ​യി ന​ല്ല ബ​ന്ധം ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി പു​ടി​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. റ​ഷ്യ-​അ​മേ​രി​ക്ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച് ഹെ​ൽ​സി​ങ്കി ഉ​ച്ച​കോ​ടി​യി​ൽ ട്രം​പു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും പു​ടി​ൻ മോ​സ്കോ​യി​ൽ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഹെ​ൽ​സി​ങ്കി ഉ​ച്ച​കോ​ടി വ​ൻ വി​ജ​യ​മാ​ണെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/jE4yUjquxuU