എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍, വിദേശത്തുനിന്നും ബെംഗളൂരുവില്‍ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചത്

തൃശൂര്‍. എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. ചാവക്കാട് എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മുണ്ടൂര്‍ സ്വദേശി വിനീഷ്, പാവറട്ടി സ്വദേശി ടാര്‍സണ്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 64 ഗ്രാം എംഡിഎംഎ അന്വേഷണ സംഘം കണ്ടെടുത്തു. യുവാക്കളെ എക്‌സൈസ് നിരീക്ഷിച്ചുവരുകയായിരുന്നു.

യുവാക്കള്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ ജോലിക്കൊന്നും പോയിരുന്നില്ല. യുവാക്കള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. തുടര്‍ന്ന് മൂന്ന് ഇരട്ടിവരെ വിലയ്ക്കാണ് വില്‍പന നടത്തിയിരുന്നത്.

അതേസമയം ബെംഗളൂരുവില്‍ മയക്കുമരുന്ന് ഇവര്‍ക്ക് നല്‍കിയവരെകുറിച്ചുള്ള വിവരവും എക്‌സൈസ് ശേഖരിച്ചു. യുവാക്കള്‍ കേരളത്തില്‍ ഇടപാട് നടത്തിയവരെ കണ്ടെത്തുവാനും ശ്രമിക്കുന്നുണ്ട്.