യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം ഹമാസിനെതിരേ, ബന്ധികളേ നിരുപാധികം ഉടൻ മോചിപ്പിക്കണം

ഹമാസിന് യു.എൻ മുന്നറിയിപ്പ്. ബന്ധികളേ നിരുപാധികം വിട്ടയക്കണം. അതേ സമയം ഇസ്രായേലിനോട് വെടി നിർത്തണം എന്ന് ആവശ്യപ്പെട്ടില്ലെന്ന സുപ്രധാന വിവരമാണ് പുറത്തു വരുന്നത്. ഒടുവിൽ യു എന്നും ഹമാസ് ഭീകരന്മാർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഹമാസ് ബന്ദികളെ എത്രയും പെട്ടന്ന് വിട്ടയക്കണം. ഇരുപക്ഷവും സഹകരിച്ച് യുദ്ധം നിർത്തണം, ജനങ്ങൾക്ക് ആവശ്യമായ മനുഷ്യ സഹായം എത്തിക്ക
ണമെന്നും പ്രമേയത്തിൽ പറയുന്നു.

യുഎൻ സുരക്ഷ സമിതി പാസാക്കിയ നിയമം ഇസ്രായേലിന് അനുകൂലമാണെന്ന് വ്യക്തമാണ്. ഇത് ഹമാസിന് എതിരാണ്. ബന്ദികളെ മോചിപ്പിക്കാൻ‌ ആവശ്യപ്പെടുന്നുണ്ട്. മുമ്പ് യുഎൻ രക്ഷ സമിതി ഒരു പ്രമേയം പാസാക്കിയിരുന്നു. ആ പ്രമേയത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നു. അന്ന് അമേരിക്കയാണ് ആ പ്രമേയം വീറ്റോ ചെയ്തത്. ബ്രിട്ടൺ വിട്ടു നിന്നപ്പോൾ ബാക്കി 13 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ഇനി ഹമാസ് ബന്ദികളെ മോചിപ്പിച്ചിട്ടില്ലെങ്കിൽ നടപടികൾ‌ സ്വീകരിക്കാൻ യുഎന്റെ നിയന്ത്രണത്തിലുള്ള പട്ടാളത്തിനും സാധിക്കും അതാണ് ഈ പ്രമേയത്തിന്റെ പ്രത്യേകത.

ഒക്‌ടോബർ 7 ന് ഹമാസ് ആരംഭിച്ച ഭീകരമായ ആക്രമണത്തെയോ 250 ഓളം ബന്ദികളെ ക്രൂരമായി തട്ടിക്കൊണ്ടുപോയതിനെയോ ഒന്നും ന്യായീകരിക്കാൻ കഴിയില്ല എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ബാക്കിയുള്ള എല്ലാ ബന്ദികളെ ഉടനടി നിരുപാധികമായും മോചിപ്പിക്കാനുള്ള തന്റെ ആഹ്വാനം ആവർത്തിക്കുന്നെന്നും അദേഹം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ 7 ന് ആയിരക്കണക്കിന് ആളുകൾ ആക്രമണം നടത്തിയ ഭീകര സംഘടനയുടെ ആക്രമണത്തെ തുടർന്ന് ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഗാസയിലേക്കുള്ള സഹായ വിതരണം ഉടൻ വേഗത്തിലാക്കാൻ ആവശ്യപ്പെടുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് യുഎൻ സെക്രട്ടറിയുടെ സോഷ്യൽ മീഡിയ പോസ്റ്റെന്നതും ശ്രദ്ധേയം.