ചൈന കാരണവും മുമ്പ് തൃശൂർ പൂരം മുടങ്ങിയിരുന്നു

നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച താരമാണ് ഉണ്ണി മുകുന്ദൻ. നായകനായും, സഹനായകനായും വെള്ളിത്തിരയില്‍ തിളങ്ങുകയാണ്. തൃശ്ശൂർ പൂരം ഉപേക്ഷിച്ചു എന്നുള്ള വാർത്ത പൂര പ്രേമികള്‍ക് നിരാശ മാത്രമാണ് സമ്മാനിച്ചിരിക്കുന്നത്. തന്‍റെ അറിവില്‍ ഇത് രണ്ടാം തവണ ആണ് തൃശൂര്‍ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു എന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറിക്കുന്നുമുണ്ട്.

താരത്തിന്റെ കുറിപ്പിലൂടെ, നമസ്കാരം,ലോകമെമ്പാടുമുള്ള പൂര പ്രേമികള്‍ക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണില്‍ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന കേരള സംസ്കാരത്തിന്റെ തന്നെ പരിച്ഛേദമായ തൃശൂര്‍ പൂരം ഈകൊല്ലം നടത്തേണ്ടതില്ല എന്ന് ദേവസ്വങ്ങള്‍ തീരുമാനം എടുത്തു.

എന്റെ അറിവില്‍ ഇത് രണ്ടാം തവണ ആണ് തൃശൂര്‍ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു.ഇന്നും നമ്മള്‍ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തില്‍ കൂടി ആണ്. ലോകമെമ്പാടു പടര്‍ന്നു പിടിച്ചിരിക്കുന്ന #Covid19 എന്ന മഹാമാരിയെ തുരത്താന്‍ ഉള്ള പോരാട്ടത്തില്‍ ആണ് നാം.അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങള്‍ വരെ ഈ വിപത്തിനു മുന്‍പില്‍ അടിപതറി നില്‍കുമ്ബോള്‍ 130 കോടി ജനങ്ങള്‍ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുന്‍ കരുതല്‍ എടുക്കാന്‍ ഒരു ഭരണ കൂടം തീരുമാനിച്ചപ്പോള്‍ അത് വിജയം കാണുന്നതിന്റെ പിന്‍ ബലം തന്നെ രാജ്യ തലപര്യം മാത്രം മുന്‍ഗണയില്‍ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്. അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും.

ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സര്‍ക്കാരിനെയും ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഈ വര്‍ഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത് അന്നേ ദിവസം ക്ഷേത്രാങ്കണത്തില്‍ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്പോള്‍ അത് ഈ നാട്ടില്‍ നിന്നും covid 19 എന്ന മഹാ മാരി ഒഴിഞ്ഞു പോയതിന്റെ വിളമ്പരം ആയി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വര്‍ഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂര്‍വാധികം ഭംഗിയായി അടുത്ത വര്‍ഷം നമുക്ക് കൊണ്ടാടാന്‍ കഴിയട്ടെ എന്ന് ജഗദീശരനോട് പ്രാര്‍ത്ഥിക്കുന്നു