അനുശ്രീക്ക് വിവാഹമായി, കല്യാണ ഗോസിപ്പുകൾക്ക് പിന്നാലെ ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. അടുത്തകാലത്തായി രണ്ടുപേരും വിവാഹിതാരാകാൻ പോകുന്നു എന്ന തരത്തിൽ ഗോസിപ്പുകൾ ഉയർന്നിരുന്നു… ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന താരം നിരവധി ഗോസിപ്പുകളിൽ ചെന്ന് പെടാറുണ്ട്.

ഒടുവിൽ അനുശ്രീ എന്ന നടിയുമായി ബന്ധത്തിലാണെന്ന് തരത്തിലുള്ള പ്രചരിച്ചുന്നു. ജയ് ഗണേഷ് പ്രൊമോഷനുമായി ബന്ധപ്പെട്ട് നടൻ നൽകിയ അഭിമുഖത്തിനിടെ അനുശ്രീയും കൊണ്ടുവന്നു .ഇതിനിടയിൽ അതിഥിയായി നടി അനുശ്രീയെ കൊണ്ട് വന്നപ്പോൾ ഗോസിപ്പുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും നടൻ മറുപടി നൽകി.

ഉണ്ണിമുകുന്ദന്റെ വാക്കുകളിലേക്ക്

എന്റെ പേര് പലരുമായിട്ടും കണക്‌ട് ചെയ്ത് വരാറുണ്ട്. അവരെല്ലാം കല്യാണം കഴിച്ച്‌ പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്. അതിനർഥം അനു വിവാഹം കഴിച്ച്‌ പോകാനായി എന്നാണെന്ന് ഉണ്ണി മുകുന്ദൻ തമാശപോലെ പറഞ്ഞത്.
ചില നടിമാർ കല്യാണം കഴിക്കാനാവുമ്പോഴാണ് ഉണ്ണി മുകുന്ദനൊപ്പം വാർത്ത വരുന്നത്. എനിക്ക് ഒരു റിലേഷൻഷിപ്പുമില്ല. എന്നിട്ടും എന്താണ് എന്റെ പേരിങ്ങനെ വരുന്നതെന്ന് ഞാനും ആലോചിക്കാറുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.