ഒസമാ ബിൻ ലാദന്റെ ചിത്രം ഓഫിസിൽ തൂക്കിയ സർക്കാർ ജീവനക്കാരന് സസ്പെൻഷൻ

ലോകത്തെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയർ എന്ന അടിക്കുറിപ്പോടെ അൽ ഖ്വയ്ദ ഭീകരൻ ഒസമാ ബിൻ ലാദന്റെ ചിത്രം ഓഫിസിൽ തൂക്കിയ സർക്കാർ ജീവനക്കാരന് സസ്പെൻഷൻ.

സർക്കാർ വൈദ്യുതി വിതരണ കമ്പനിയായ ദക്ഷിണാഞ്ചൽ വിദ്യുത് വിത്രൻ നിഗം ​​ലിമിറ്റഡിന്റെ (ഡിവിവിഎൻഎൽ) സബ് ഡിവിഷനൽ ഓഫീസർ (എസ്ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് ലാദന്റെ ചിത്രം ഓഫിസിൽ പതിപ്പിച്ചത് സസ്പെൻഡ് ചെയ്തത്.

ബിൻ ലാദന്റെ ചിത്രത്തിന് താഴെയായി ‘ബഹുമാനപ്പെട്ട ഒസാമ ബിൻ ലാദൻ, ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയർ’ എന്നും ഇയാൾ എഴുതിയിരുന്നു.