കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രേ വ​ധ​ഭീ​ഷ​ണി ; സെ​ന്‍​ട്ര​ല്‍ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​സ്റ്റ​ഡി​യി​ല്‍

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രേ വ​ധ​ഭീ​ഷ​ണി സന്ദേശം മു​ഴ​ക്കി​യ​ ആള്‍ പോ​ലീ​സ് കസ്റ്റഡിയില്‍ . കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ എ​ക്സൈ​സി​ലെ ഇ​ന്‍​സ്പെ​ക്ട​ര്‍ കൊ​ള​ത്ത​റ സ്വ​ദേ​ശി ബാ​ദ​ലി (33) നാണ് കസ്റ്റഡിയിലുള്ളത് . ഇ​യാ​ളെ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ചോ​ദ്യം ചെയ്തു വരികയാണ്.

ഇന്ന് രാ​വി​ലെയാണ് സംഭവം . കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കാ​ണ് വ​ധ​ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ബാദലിന് സിം​കാ​ര്‍​ഡ് എ​ടു​ത്ത് ന​ല്‍​കി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെയും പോ​ലീ​സ് ചോ​ദ്യം ‌ചെയ്തു . ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് മ​ന്ത്രി​യു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യിരിക്കുകയാണ് പോലീസ്.