സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും ലക്ഷ്യം… പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ട് പുതിയ ക്യാബിനറ്റ് കമ്മിറ്റികള്‍

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുക, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പുതിയ ക്യാബിനറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചു. രാജ്യത്ത് നിലവല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

സാമ്പത്തിക വളര്‍ച്ച, നിക്ഷേപം എന്നിവക്ക് മേല്‍നോട്ടം വഹിക്കുന്ന 5 അംഗ കമ്മിറ്റിയില്‍ ആഭ്യന്ത്ര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മല സിതാരാമന്‍, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, റെയില്‍ വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ അംഗങ്ങളാകും.

തൊഴില്‍, നൈപുണ്യ വികസനം എന്നിവക്ക് പ്രാധാന്യം നല്‍കുന്ന 10 അംഗ കമ്മിറ്റിയില്‍ മാനവ ശേഷി വികസന മന്ത്രി രമേശ് പൊഖ്റിയാല്‍, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ഹര്‍ദീപ് പുരി എന്നിവരും അംഗങ്ങളാകും.