‘സ്ത്രീകൾ ലൈം ഗി ക ബ ന്ധം ആസ്വാദിക്കുന്നത് നാൽപ്പതിന് ശേഷം,’ വിദ്യാബാലന്റെ വാക്കുകൾ വൈറൽ

ബോളിവുഡിലെ മിന്നും താരം മലയാളിയായ വിദ്യാ ബാലൻ ഇപ്പോഴും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ ഒരു മടിയും കാണിക്കാറില്ല. ഇപ്പോൾ താരം തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്ന് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നാൽപ്പതിന് ശേഷം സ്ത്രീകൾ കൂടുതൽ സുന്ദരിയും നോട്ടിയും ആയിരിക്കുമെന്നാണ് വിദ്യാ ബാലൻ പറയുന്നത്.

വിദ്യയുടെ വാക്കുകൾ ഇങ്ങനെ; ‘പൊതുവേ നാണിക്കാനും സെ ക്‌ സ് ആസ്വാദിക്കാ നുമാണ് നമ്മളെ പഠിപ്പിക്കുന്നത്. നാല്പ്പതിന് ശേഷം കൂടുതൽ സുന്ദരിയും നോട്ടിയുമായിരിക്കും. പ്രായം കൂടും തോറും സ്ത്രീകൾ മെച്ചെപ്പെടും. അതിന് കാരണം അവർ മറ്റുള്ള കാര്യങ്ങളെ കുറിച്ച് ബോധവതികളാകുന്നത് കുറയും എന്നതാണ്.’

നാല്പ്പതിന് ശേഷം സ്ത്രീകൾ മറ്റൊന്നും ഗൗനിക്കില്ല. എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ വലിയ ഗൗരവക്കാരിയായിരുന്നു. ഇന്ന് ഞാൻ എല്ലാം ആസ്വാദിക്കാൻ പഠിച്ചിരിക്കുകയാണ്. ഇരുപതുകളിൽ സ്വപ്‌നം നേടിയെടുത്തു, മുപ്പതുകൾ അവനവനെ അറിയുന്നതായിരുന്നു. നാല്പ്പതുകളിൽ ജീവിതത്തെ പ്രണയിക്കുകയാണ്. വിദ്യ പറയുന്നു.

മലയാളിയായ വിദ്യ ബാലൻ മുംബൈയിലാണ് ജനിച്ചതും വളർന്നതും. ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യാ ബാലന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. താരം ആദ്യമായി അഭിനയിച്ചത് ബംഗാളി സിനിമയിലാണ്. തുടർന്ന് പരിണീത എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലേക്ക് കടക്കുകയായിരുന്നു. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം സ്വന്തമാക്കാൻ വിദ്യക്കായി.

ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയെന്നാണ് വിദ്യാബാലൻ ഇന്ന് അറിയപ്പെടുന്നത്. ജൽസയാണ് വിദ്യയുടേതായി ഒടുവിൽ തിയ്യറ്ററുകളിൽ എത്തിയ ചിത്രം. ചിത്രത്തിൽ ഷെഫാലി ഷാ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്തത്. ‘നിയതി’ യാണ് താരത്തിന്റേതായി ഇനി എത്താനുള്ള സിനിമ.