ഒരുപാട് സന്തോഷം, അന്ന് ശ്രീധന്യയോട് പറഞ്ഞിരുന്നു ഇനി കളക്ടറായി കോഴിക്കോട് കാണാം എന്ന്- വിനോദ് കോവൂര്‍

ഈ കൊറോണ ദുരിത കാലത്തും മലയാളികള്‍ക്ക് സന്തോഷം തരുന്ന വാര്‍ത്തയാണ് ശ്രീധന്യയുടേത്, ദുരിത പൂര്‍ണമായ ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം കൈവരിച്ച ഈ കോച്ച് മിടുക്കിക്ക് ആശംസകളുടെ പ്രവാഹമാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ളവരാണ് ശ്രീധന്യക്ക് ആശംസയുമായെത്തുന്നത്. ശ്രീധന്യയെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായെത്തിയിരിക്കുകയാണ് വിനോദ് കോവൂര്‍. ശ്രീധന്യ ഐ എ എസ് പരീക്ഷ വിജയിച്ച സമയത്ത് വയനാട്ടിലെ വീട്ടില്‍ ചെന്നു താന്‍ കണ്ടിരുന്നുവെന്നും അന്ന് സംസാരിച്ചു പിരിയുമ്പോള്‍ ഇനി കലക്ടറായികോഴിക്കോടെത്തുമ്‌ബോള്‍ കാണാം എന്ന് ശ്രീധന്യ പറഞ്ഞതായും നടന്‍ വിനോദ് കോവൂര്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനോദ് കോവൂര്‍ കാര്യം പറയുന്നത്.

ഒരു പാട് സന്തോഷം തോന്നിയ നിമിഷം IAS പരീക്ഷ പാസായ സമയത്ത് ശ്രീധന്യക്ക് കുഞ്ഞു സമ്മാനവും ഒത്തിരി സ്നേഹവുമായ് വയനാട് ചുരം കയറി ശ്രീധന്യയുടെ വീട്ടില്‍ ചെന്ന ദിനം. കുടുംബാംഗങ്ങളോടൊപ്പം മധുരം കഴിച്ച് വിശേഷങ്ങള്‍ പങ്കിട്ട് യാത്ര തിരിക്കുമ്‌ബോള്‍ ഞാന്‍ പറഞ്ഞിരുന്നു ഇനി കലക്ടറായ് കോഴിക്കോടെത്തുമ്പോള്‍ കാണാം എന്ന് ചിരിച്ച് കൊണ്ട് എന്നെ യാത്രയാക്കിയ നിമിഷം ഓര്‍ത്തു പോവുന്നു.

ഇന്ന് കാലത്ത് കോഴിക്കോട് അസ്സി. കലക്ടറായി ചാര്‍ജെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ വലിയ ആഹ്ളാദം തോന്നി. പൊരുതി നേടിയ വിജയമാണിത് നേട്ടമാണിത്ശ്രീ ധന്യ , അഭിമാനിക്കുന്നു, ഒപ്പം മനസിന്റെ അക തട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായ് ആശംസിക്കുന്നു. ഒരു ബിഗ് സല്യൂട്ടും അസി: കലക്ടറില്‍ നിന്നും കലക്ടറിലേക്കുള്ള ദൂരം വളരെ അടുത്താണ് ആ ദിവസവും വരും കാത്തിരിക്കുന്നു പ്രാര്‍ത്ഥനയോടെ…