തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുന്നു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കാൻ സാധിക്കുന്നത്,ജീവിതത്തിനായി കേണ് യുവാവ്

ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് വിശ്വാസ് എന്ന യുവാവ്.പാൻക്രിയാസിനുണ്ടായ ഇൻഫെക്ഷനിൽ‌ നിന്നുമാണ് വിശ്വാസിന്റെ പരീക്ഷണം പർവം തുടങ്ങുന്നത്.ഇൻഫെക്ഷൻ കാരണം തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുകയും ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമാണ് ശ്വസിക്കാൻ സാധിക്കുന്നതും.ബില്ലടയ്ക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

സുഹൃത്തുക്കളെ ഇത് എന്റെ ഒരു അപേക്ഷയാണ്.എനിക്കറിയാവുന്ന ഒരു കുടുംബമാണിത്.കോട്ടയം കിംസ് ഹോസ്‌പിസ്റ്റലിൽ.പാൻക്രിയാസിനുണ്ടായ ഇൻഫെക്ഷൻ കാരണം ചികിത്സയിൽ കഴിയുന്ന വിശ്വാസ് (35)എന്ന പേഷ്യൻ്റ് തുടർന്നുണ്ടായ ദിവസങ്ങളിൽ ഇൻഫെക്ഷൻ കാരണം തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുകയും ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമാണ് ശ്വസിക്കാൻ സാധിക്കുന്നതും.ബില്ലടയ്ക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.ഇത് വരെ ഏതാണ്ട് 5ലക്ഷത്തിന് പുറത്ത് കാശ് ആയി.നിങ്ങളാൽ കഴിയുന്ന സഹായം ഈ കുടുംബത്തിന് നൽകുക

ഇത് വരെയുള്ള ട്രീറ്റ്മെൻ്റിനുള്ള കാശ് തന്നെ പല സ്ഥലങ്ങളിൽ നിന്നും കടം വാങ്ങിയൊക്കെയാണ് ചെയ്തത്.ഇനി ക്യാഷിന് എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിക്കുകയാണ് അവർ.നിങ്ങളെ കൊണ്ട് പറ്റുന്നത് എത്ര ആയാലും ഒന്ന് അയച്ച് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു